Entertainment news
ആളുകളുടെ വിചാരം ഞാന്‍ ഭയങ്കര ഹാഷ് ബൂഷ് സെറ്റപ്പിലാണെന്നാണ്, വെറും ലോക്കലാണെന്ന് എനിക്കല്ലേ അറിയൂ: അഹാന കൃഷ്ണ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Apr 13, 10:24 am
Thursday, 13th April 2023, 3:54 pm

അഹാന കൃഷ്ണയുടെ ഏറ്റവും പുതിയ ചിത്രമാണ് അടി. ഷൈന്‍ ടോം ചാക്കോയാണ് മെയ്ല്‍ ലീഡായി ചിത്രത്തിലെത്തുന്നത്. അടിയിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് പറയുകയാണ് അഹാന.

വളരെ നാടനായിട്ടുള്ള പാവം ക്യാരക്ടറാണെന്നും തനിക്ക് ആ കഥാപാത്രം ചെയ്യാന്‍ പറ്റുമോയെന്ന സംശയം അണിയറപ്രവര്‍ത്തകര്‍ക്ക് ഉണ്ടായിരുന്നെന്നും തനിക്കും ചെറിയ സംശയം ആ കാര്യത്തില്‍ ഉണ്ടായിരുന്നെന്നും അഹാന പറഞ്ഞു. ധന്യ വര്‍മക്ക് നല്‍കിയ അഭിമുഖത്തിലാണ് അഹാന ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”എനിക്ക് ഇഷ്ടപ്പെട്ട കാര്യമാണ് ഞാന്‍ ചെയ്യാന്‍ പോകുന്നതെങ്കില്‍ ഭയങ്കര ആകാംക്ഷയായിരിക്കും. അടിയുടെ സെറ്റില്‍ ഞാന്‍ എന്നും ആകാംക്ഷയോടെ കാത്തിരിക്കും. എനിക്ക് ഒരിത്തിരി പോലും ടെന്‍ഷനില്ലായിരുന്നു.

ദൈവം സഹായിച്ച് കോണ്‍ഫിഡന്‍സ് കുറച്ച് അധികം എനിക്കുണ്ട്. അടിയിലെ എന്റെ ക്യാരക്ടര്‍ ഭയങ്കര നാടന്‍ കുട്ടിയാണ്. എങ്ങനെയാണ് ആ ക്യാരക്ടറിലേക്ക് എന്നെ കണ്ടതെന്ന് ഞാന്‍ അവരോട് ചോദിച്ചിട്ടുണ്ട്.

അവര്‍ അടിയിലെ കഥാപാത്രം ചെയ്യാനായി ഒരുപാട് നടിമാരെ സമീപിച്ചിട്ടുണ്ടായിരുന്നു എന്നാണ് ഞാന്‍ മനസിലാക്കുന്നത്. പല കാരണങ്ങള്‍ കൊണ്ട് ആ കഥാപാത്രം അവര്‍ക്ക് ഒന്നും വര്‍ക്കായില്ല. എന്റെ ഭാഗ്യംകൊണ്ട് എനിക്ക് തന്നെ കിട്ടി.

സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കും ഞാന്‍ ഈ റോള്‍ എങ്ങനെ ചെയ്യുമെന്നതില്‍ ഡൗട്ട് ഉണ്ടായിരുന്നു. ഭയങ്കര നാടനായിട്ടുള്ള പാവം ക്യാരക്ടറാണ് അടിയില്‍ ഞാന്‍ ചെയ്യേണ്ട റോള്‍.

സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ അത് എങ്ങനെ കണ്‍വിന്‍സ് ചെയ്ത് ചെയ്യുമെന്നതില്‍ എനിക്കും ഡൗട്ട് ഉണ്ടായിരുന്നു. വലിയ ഡൗട്ട് ഇല്ലായിരുന്നു. കാരണം വെളിയില്‍ നിന്ന് നോക്കുന്നവര്‍ വിചാരിക്കും നമ്മള്‍ ഭയങ്കര ഹാഷ് ബൂഷ് (ആഡംബരം) സെറ്റപ്പിലാണെന്ന്. ഉള്ളിന്റെ ഉള്ളില്‍ വെറും ലോക്കലാണെന്ന് എനിക്കറിയാമല്ലോ,” അഹാന കൃഷ്ണന്‍.

content highlight: actress ahana krishna about adi movie