ചെന്നൈ: ഡോക്ട്ന്‍ സിനിമയ്ക്ക് ശേഷം നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ബീസ്റ്റ് എന്ന ചിത്രത്തിലെ തന്റെ ഭാഗം പൂര്‍ത്തിയാക്കി നടന്‍ വിജയ്. ചിത്രത്തിന്റെ സംവിധായകന്‍ നെല്‍സണ്‍ തന്നെയാണ് വിജയ് സിനിമയിലെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കിയ കാര്യം ആരാധകരെ അറിയിച്ചത്.
ഗാനരംഗത്തിന്റെ ഭാഗമാണ് വിജയുടെതായി അവസാനം ചിത്രീകരിച്ചത്. സെറ്റില്‍ അവസാന ഷോട്ടിന് ശേഷം തന്നെ കെട്ടിപ്പിടിച്ച് യാത്ര പറയുന്ന വിജയുടെ ചിത്രവും നെല്‍സണ്‍ പങ്കുവെച്ചു.
നേരത്തെയും ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിജയ് ക്യാമറയില്‍ എടുത്ത ഒരു ചിത്രവും കഴിഞ്ഞ ദിവസം നെല്‍സണ്‍ പങ്കുവെച്ചിരുന്നു.
വിജയ്യുടെ 65ാം ചിത്രമാണിത്. സണ്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം നിര്‍മിക്കുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിലെ സംഗീതം. പൂജ ഹെഗ്‌ഡെ ആണ് ചിത്രത്തില്‍ നായികയാകുന്നത്.
Here’s a special moment from Thalapathy @actorvijay’s last day of shoot for #Beast with director @Nelsondilpkumar@hegdepooja @anirudhofficial @manojdft @nirmalcuts @anbariv #BeastShootWrap pic.twitter.com/6f2Tj2a4lE
— Sun Pictures (@sunpictures) December 11, 2021
മലയാളി താരങ്ങളായ അപര്‍ണാ ദാസും ഷൈന്‍ ടോം ചാക്കോയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ശിവകാര്‍ത്തികേയന്റെ ഡോക്ടര്‍ ആണ് നെല്‍സണ്‍ സംവിധാനം ചെയ്ത അവസാന ചിത്രം.
വിജയ് നായകനാവുന്ന അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത് തെലുങ്കിലെ സൂപ്പര്‍ഹിറ്റ് സിനിമയായ മഹര്‍ഷിയുടെ സംവിധായകന്‍ വംശി പെഡിപ്പള്ളിയാണ്.
ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദേശീയ അവാര്‍ഡ് ജേതാവായ നിര്‍മാതാവ് ദില്‍ രാജുവും ശിരീഷുമാണ് ചിത്രം നിര്‍മ്മിക്കുന്നത്.
How cute Thalapathy @actorvijay is 😍😍😍.
The #Master of charmness. #Beast Fun on sets @hegdepooja @Nelsondilpkumar 😉🤩 pic.twitter.com/3AMD0Crm2O— Aparna Das (@AparnaDasOffI) December 10, 2021
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Actor Vijay completes parts of his new Movie Beast and pictures goes viral on social media