പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്നുള്ള പിന്‍മാറ്റം; രജനികാന്തിന്റെ കോലം കത്തിച്ച് ആരാധകര്‍; പിന്തുണ നേടിയെടുക്കാന്‍ ആര്‍.എസ്.എസിനെ ഇറക്കി ബി.ജെ.പി
Tamilnadu politics
പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്നുള്ള പിന്‍മാറ്റം; രജനികാന്തിന്റെ കോലം കത്തിച്ച് ആരാധകര്‍; പിന്തുണ നേടിയെടുക്കാന്‍ ആര്‍.എസ്.എസിനെ ഇറക്കി ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 30th December 2020, 7:23 pm

ചെന്നൈ: രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് പിന്‍മാറിയ രജനികാന്തിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി ആരാധകര്‍. രജനികാന്തിന്റെ കോലം കത്തിച്ചായിരുന്നു ആരാധകരുടെ പ്രതിഷേധം.

താരത്തിന്റെ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധമാണ്  രണ്ട് ദിവസമായി  ആരാധകര്‍ക്കിടയിലുണ്ടായിരിക്കുന്നത്.  ചെന്നൈയില്‍ രജനിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ച ആരാധകരെ പൊലീസ് അറസ്റ്റ് ചെയ്തു.

അതേസമയം രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് താരം പിന്‍മാറിയെങ്കിലും രജനിയുടെ പിന്തുണ നേടിയെടുക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി അടക്കമുള്ള പാര്‍ട്ടികള്‍.

ആര്‍.എസ്.എസുമായി ചേര്‍ന്ന് രജനികാന്തിന്റെ പിന്തുണ നേടിയെടുക്കാനാണ് ബി.ജെ.പിയുടെ തീരുമാനം. അതേസമയം രജനികാന്തുമായി ചര്‍ച്ചയ്ക്കായി കമല്‍ഹാസന് സമയം ചോദിച്ചിട്ടുണ്ട്. രജനിയുടെ തീരുമാനത്തില്‍ നിരാശയുണ്ടെന്നാണ് മക്കള്‍ നീതി മയ്യം അധ്യക്ഷന്‍ കൂടിയായ കമല്‍ ഹാസന്‍ പറഞ്ഞത്.

ആരോഗ്യ പ്രശ്നങ്ങള്‍ കാരണം പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് പിന്‍മാറുന്നുവെന്നാണ് രജനീകാന്ത് ചൊവ്വാഴ്ച പറഞ്ഞത്. ഡിസംബര്‍ 31ന് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്തുമെന്നായിരുന്നു രജനീകാന്ത് ആദ്യം അറിയിച്ചിരുന്നത്. ജനുവരിയില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും രജനീകാന്ത് പറഞ്ഞിരുന്നു.

രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് ചര്‍ച്ചകള്‍ സജീവമാകുന്നതിനിടയിലാണ് രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനം നേരിട്ടതിനെ തുടര്‍ന്ന് രജനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. മെഡിക്കല്‍ റിപ്പോര്‍ട്ടുകളില്‍ ആശങ്കപ്പെടുന്ന രീതിയില്‍ ഒന്നും തന്നെയില്ലെന്നും അദ്ദേഹം പൂര്‍ണ്ണ ആരോഗ്യവാനാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Actor Rajanikanth Withdrawal from party declaration; Fans burn Rajinikanth’s Statue