‘കിങ് ഓഫ് കൊത്തയിലാണ് ഞാന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അതില്‍ ഒരു സീന്‍ ദുല്‍ഖറുമായി അഭിനയിച്ചിട്ടുണ്ട്. അതില്‍ മുഴുനീള കഥാപാത്രമാണ്. ദുല്‍ഖറിന്റെ ഓപ്പോസിറ്റ് നില്‍ക്കുന്ന കഥാപാത്രമാണ് ഞാന്‍. എന്റെ കയ്യില്‍ സ്‌ക്രിപ്റ്റുണ്ട്. ഞാന്‍ വായിച്ചിരുന്നു. ഒരുപാട് സീനുകളുണ്ട്. ഇനി മുന്നോട്ടുള്ള പോക്ക് എങ്ങനെയാണെന്ന് അറിയില്ല. എന്തായാലും മോശം വരുത്തില്ല,’ പ്രമോദ് പറഞ്ഞു.
ബ്രഹ്‌മാണ്ട റോളാണോ എന്ന് അവതാരക ചോദിച്ചുപ്പോള്‍ എനിക്കോ, എനിക്കല്ല, പുള്ളിക്ക് ബ്രഹ്‌മാണ്ട റോളാണെന്നാണ് പറഞ്ഞത്. ‘പക്ഷേ ഞാനില്ലെങ്കില്‍ പടം മുന്നോട്ട് പോവില്ല. അത് മാത്രം പറയാം. അങ്ങനത്തെ കഥാപാത്രമാണ്. ദുല്‍ഖറിന് 100 കയ്യടി കിട്ടിയാല്‍ പത്തെണ്ണം ഞാന്‍ എടുക്കും. അത് ഉറപ്പല്ലേ, ആ പടം കണ്ടാല്‍ ഞെട്ടും. അത് ഭയങ്കര പരിപാടിയാണ്. സെറ്റ് ഒക്കെ കാണണം, ഞെട്ടിപ്പോവും. എങ്ങും തൊടാനൊക്കില്ല, മൊത്തം സെറ്റാണ്,’ പ്രമോദ് കൂട്ടിച്ചേര്‍ത്തു.
KOK എന്ന ചുരുക്കപ്പേരില്‍ കൂടിയെത്തുന്ന കിങ് ഓഫ് കൊത്ത ബിഗ് ബജറ്റ് ചിത്രമാണ്. സീ സ്റ്റുഡിയോസ് ആദ്യമായി മലയാളസിനിമക്കൊപ്പം കൈകോര്‍ക്കുന്ന ചിത്രം കൂടിയാണ് ഇത്. ഹേയ് സിനാമിക, സീതാ രാമം, ചുപ് എന്നീ മറ്റു ഭാഷ ചിത്രങ്ങള്‍ക്ക് ശേഷം ദുല്‍ഖര്‍ മലയാളത്തിലേക്ക് മടങ്ങിയെത്തുന്ന ചിത്രം കൂടിയാണ് കിങ് ഓഫ് കൊത്ത.
അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം രണ്ട് കാലഘട്ടങ്ങളുടെ കഥ പറയുന്ന പീരിയഡ് ഡ്രാമയായാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അഭിലാഷ് എന്‍. ചന്ദ്രനാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.
ഐശ്വര്യ ലക്ഷ്മി, ശാന്തി കൃഷ്ണ, ഗോകുല്‍ സുരേഷ്, ധ്രുവ് വിക്രം, ചെമ്പന്‍ വിനോദ് ജോസ്, ഷബീര്‍ കല്ലറക്കല്‍, നൈല ഉഷ, സുധി കോപ്പ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷത്തിലെത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlight: actor pramod talks about king of kotha movie