ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍ എന്ന വെബ് സീരിസിലെ വിനോദായി എത്തി ഒരിടവേളയ്ക്ക് ശേഷം മലയാളത്തില്‍ ഒരു മികച്ച കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുകയാണ് നടന്‍ നീരജ് മാധവ്.
ഏത് വേഷവും പുള്‍ ഓഫ് ചെയ്യാന്‍ പറ്റുന്ന നടനായി ചില സമയത്ത് നമ്മള്‍ പരിഗണിക്കപ്പെടില്ലെന്നും അത്തരത്തില്‍ ഒരു അവസരം വന്നാല്‍ മാത്രമേ നമുക്ക് അത് തെളിയിക്കാന്‍ സാധിക്കുകയുള്ളൂവെന്നും നീരജ് പറയുന്നു.
ആര്‍.ഡി.എക്‌സ് ചെയ്യുന്ന സമയത്ത് ഏറ്റവും കുറവ് എക്‌സ്‌പെക്ടേഷനുള്ള നടന്‍ താനായിരുന്നെന്നും എന്നാല്‍ നഹാസ് തന്നില്‍ വിശ്വാസമര്‍പ്പിച്ചിരുന്നെന്നും നീരജ് പറയുന്നു.
‘പണ്ട് സിനിമയെ കുറിച്ച് പറയുന്നതാണ്, നിങ്ങള്‍ സിനിമയില്‍ അഭിനയിക്കാന്‍ ലൊക്കേഷനിലേക്ക് ബസ് കയറിയാണ് വരുന്നതെങ്കില്‍ ബസ് കാശ് തരും.
നിങ്ങള്‍ കാറിലാണ് വന്നതെങ്കില്‍ കാറിന് പെട്രോളടിക്കാനുള്ള കാശ് തരും. കാരണം അയാള്‍ വന്നത് ബെന്‍സിലാണ്. അപ്പോള്‍ പുള്ളി വലിയ പുള്ളിയാണന്ന ഒരു ധാരണ വരും.
സിനിമയില്‍ നായകനായി എന്‍ട്രി കിട്ടിയവര്‍ക്ക് പിന്നെ നായകനില്‍ കുറഞ്ഞുള്ള ഓഫറുകള്‍ വരില്ല. ഇവന്‍ നായകനാകാനായോ എന്ന ചോദ്യം എല്ലാ ഭാഗത്തു നിന്നും വരുമ്പോള്‍ ഇവനെ നായകനാക്കാം എന്ന് വിശ്വസിക്കുന്ന ഏതെങ്കിലും ഒരാള്‍ അവിടെ ഉണ്ടാകണം.
അയാളോ അല്ലെങ്കില്‍ അയാള്‍ക്കു ചുറ്റുമുള്ള ആളുകളോ അത് വിശ്വസിച്ച് ചെയ്ത് കഴിയുമ്പോള്‍ പ്രേക്ഷകനും അത് സ്വീകരിക്കും. പൈപ്പിന്‍ ചുവട്ടിലെ പ്രണയത്തിലൊക്കെ നായകനായെങ്കിലും ആര്‍.ഡി.എക്‌സില്‍ ഏറ്റവും പ്രതീക്ഷ കുറവുള്ള ആള്‍ ഞാനായിരുന്നു.
ആക്ഷന്‍ പടത്തില്‍ ഇവന്‍ എങ്ങനെയാണ് എന്ന ചോദ്യം വന്നിരുന്നു. പെപ്പെ ഇടിയുടെ ആളാണ്. ഷെയ്ന്‍ ആണെങ്കിലും അതെ. ഇവരൊക്കെ എന്നേക്കാള്‍ സൈസ് ഉള്ളവരുമൊക്കെയാണ്. ഞാന്‍ ഇവരുടെ ഇടയില്‍ എങ്ങനെ നില്‍ക്കുമെന്ന ഒരു തോന്നല്‍ ഉണ്ടായിരുന്നു.
എന്നാല്‍ നഹാസ് എന്ന സംവിധായകന്‍. ഞാന്‍ പുള്ളിയുടെ പേര് തന്നെ പറയും. അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു എനിക്ക് ആ റോള്‍ പുള്‍ ഓഫ് ചെയ്യാന്‍ പറ്റുമെന്ന്. അപ്പോള്‍ പിന്നെ ഞാന്‍ ഒരു എക്‌സ്ട്രാ എഫേര്‍ട്ട് എടുത്ത് എന്റെ ബോഡിയൊക്കെ ബില്‍ഡ് ചെയ്തു.
എനിക്ക് തന്ന വെപ്പണ്‍ ഉണ്ട്. അത് ഉപയോഗിക്കുന്ന ആളായിട്ട് എന്നെ കണ്‍വിന്‍സ് ആകണം എന്നതുകൊണ്ട് അതിന് വേണ്ടി ഞാന്‍ കുറച്ച് പണിയെടുത്ത് അത് ഡെലിവര്‍ ചെയ്തു കഴിഞ്ഞപ്പോള്‍ പ്രേക്ഷകര്‍ കയ്യടിച്ചു.
ഇനി ബാക്കിയുള്ള ഇന്‍ഡസ്ട്രിയിലുള്ള ആള്‍ക്കാര്‍ക്ക് തോന്നണം ഇവന് ഒരു പൊട്ടന്‍ഷ്യല്‍ ഉണ്ടല്ലോ ഇയാളെ നമുക്ക് ആ രീതിയില്‍ ഉപയോഗിക്കാമല്ലോ എന്ന്. അങ്ങനെ അവര്‍ക്ക് തോന്നിയാലേ നമുക്ക് മുന്നോട്ടുപോകാനാകൂ,’ നീരജ് പറഞ്ഞു.
Content Highlight: Actor Neeraj Madhav about RDX Movie and Expectation