Entertainment news
സിനിമയിലഭിനയിക്കുന്നവര്‍ ഒരിക്കലും സീരിയല്‍ ചെയ്യാന്‍ പാടില്ല; കുടുംബപ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടു എന്നതുകൊണ്ട് കാര്യമില്ല: കൃഷ്ണ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Mar 30, 02:17 pm
Wednesday, 30th March 2022, 7:47 pm

മലയാള സിനിമയില്‍ ഒരുകാലത്ത് കത്തിനിന്നൊരു താരമാണ് കൃഷ്ണ വ്യത്യസ്തങ്ങളായ ഒട്ടനവധി വേഷങ്ങള്‍ കൈകാര്യം ചെയ്യാന്‍ താരത്തിനായിട്ടുണ്ട്. എന്നാല്‍ സിനിമയില്‍ അവസരം കിട്ടാതിരുന്ന സമയത്ത് സീരിയലില്‍ അഭിനയിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് കൃഷ്ണ.

ബിഹൈന്‍ഡ്‌വുഡ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ അഭിനയജീവിതത്തെ കുറിച്ച് സംസാരിക്കുന്നത്.

‘ഞാന്‍ സീരിയലിന്റെ ചോറ് കഴിച്ചൊരാളാണ്, ശരിക്കും പറയാന്‍ പാടില്ല. സീരിയല്‍ എന്ന് പറഞ്ഞാല്‍ സിനിമാകാര്‍ക്ക് പുച്ഛമാണ്. ഞാന്‍ സിനിമയില്‍ നിന്ന് വന്നൊരാളാണ്, എനിക്ക് സീരിയലിലേക്ക് പോവാന്‍ ഭയങ്കര ബ്ലോക്ക് വന്നിരുന്നു. എനിക്ക് സിനിമയില്‍ നല്ല വേഷങ്ങള്‍ കിട്ടാതിരുന്ന സമയത്ത് റിസ്‌ക് എടുത്ത് സീരിയല്‍ ചെയ്തു. എന്നുവെച്ച് സീരിയലിലേക്ക് തിരിച്ചുപോവാന്‍ നമുക്ക് മനസുവരില്ല. രണ്ടും രണ്ട് പ്ലാറ്റ്‌ഫോമാണ്.

തിങ്കള്‍ കലമാന്‍ എന്ന സീരിയല്‍ ഞാന്‍ കമ്മിറ്റ് ചെയ്യുന്നത് കൊവിഡിന്റെ സമയത്താണ്, സിനിമ കംപ്ലീറ്റിലി സ്റ്റോപ്പായിട്ടുണ്ട്. അതിനിടയില്‍ ഞാനൊരുപാട് സിനിമകള്‍ ചെയ്തു. സത്യം പറഞ്ഞാല്‍ സിനിമയിലഭിനയിക്കുന്ന ആള്‍ ഒരിക്കലും സീരിയല്‍ ചെയ്യാന്‍ പാടില്ല. സിനിമ എന്നുപറയുന്നതിന് വേറൊരു ഓഡിയന്‍സാണ്, സീരിയലിലേത് വേറെയും എന്നാല്‍ സീരിയലില്‍ അഭിനയിച്ചാല്‍ നമ്മുടെ അഭിനയത്തിന് കുറച്ചുകൂടെ മൂര്‍ച്ഛവരും.

കുടുംബപ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടു എന്നതുകൊണ്ട് ഒരു ആക്ടര്‍ക്ക് ഗ്രോത്തില്ല. ഒരു ആക്ടറിനെ തിയേറ്ററില്‍ പോയി കാണാനെ നമ്മള്‍ ആഗ്രഹിക്കുന്നുള്ളു. സിനിമാ നടന്‍ വഴിയിലൂടെ പോകുമ്പോള്‍ ആളുകള്‍ വന്ന് സെല്‍ഫിയെടുക്കും എന്നാല്‍ സിരീയല്‍ നടനെ കണ്ടാല്‍ ഒന്ന് നോക്കി പിന്നെയങ്ങ് പോകും,’ കൃഷ്ണ പറയുന്നു.

Content Highlights: Actor Krishna says a cinema artist do not act in serials