Advertisement
Obituary
ഹരീഷ് പേങ്ങന്‍ അന്തരിച്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 May 30, 10:37 am
Tuesday, 30th May 2023, 4:07 pm

കൊച്ചി: നടന്‍ ഹരീഷ് പേങ്ങ്ന്‍ അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖം ബാധിച്ച് എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വയറുവേദനയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് അദ്ദേഹത്തിന് കരള്‍ രോഗം സ്ഥിരീകരിച്ചത്. അടിയന്തിരമായി ലിവര്‍ ട്രാന്‍സ്പ്ലാന്റിന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു.

ചികിത്സയ്ക്കിടെയാണ് അപ്രതീക്ഷിത വിയോഗമുണ്ടായത്. നേരത്തെ ഹരീഷിന്റെ ചികിത്സയ്ക്കായി സുഹൃത്തുക്കള്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി സഹായം അഭ്യര്‍ത്ഥിച്ചിരുന്നു.

മഹേഷിന്റെ പ്രതികാരം, ഷഫീക്കിന്റെ സന്തോഷം, ഹണീ ബി 2.5, വെള്ളരിപ്പട്ടണം, ജാനേ മന്‍, ജയ ജയ ജയ ഹേ, പ്രിയന്‍ ഓട്ടത്തിലാണ്, ജോ&ജോ, മിന്നല്‍ മുരളി തുടങ്ങി നിരവധി സിനിമകളില്‍ ഹരീഷ് പേങ്ങന്‍ അഭിനയിച്ചിട്ടുണ്ട്.

Content Highlight: actor hareesh pengan passed away