സ്‌കൂള്‍ പഠനകാലത്ത് വളരെ നാണം കുണുങ്ങിയായ ഒരാളായിരുന്നു താനെന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. അതിന് കാരണം താന്‍ സ്വയം നല്‍കിയ സമ്മര്‍ദ്ദമായിരുന്നെന്നും ദുല്‍ഖര്‍ പറയുന്നു.
ഇന്നത്തെ പോലെ അന്നും വാപ്പച്ചി വലിയ സ്റ്റാറാണ്. ഒരു താരത്തിന്റെ മകനായതുകൊണ്ട് എല്ലാവരും എന്നില്‍ നിന്ന് എന്തെങ്കിലുമൊക്കെ പ്രതീക്ഷിക്കുമോയെന്നതായിരുന്നു തന്റെ ടെന്‍ഷനെന്നും ദുല്‍ഖര്‍ ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
‘ എനിക്ക് ഭയങ്കര നാണമായിരുന്നു. ഗ്രൂപ്പ് ഡാന്‍സിലൊക്കെ ഞാനുണ്ടാവുമായിരുന്നു. പത്തുപന്ത്രണ്ട് പേരൊക്കെയുണ്ടെങ്കില്‍ ഞാന്‍ അവരുടെ പിറകില്‍ പോയി നില്‍ക്കും. കുറേപ്പേര് പാടാനുണ്ടെങ്കില്‍ അവരുടെ കൂടെ പാടും. എന്നെ അന്ന് അറിയാവുന്നവര്‍ക്ക് ഇപ്പോള്‍ ഞാന്‍ ഒരു ആക്ടര്‍ ആയതില്‍ അത്ഭുതമാണ്. ഞാന്‍ ഒരു വേദിയില്‍ പ്രസംഗിക്കുന്നത് കേള്‍ക്കുമ്പോള്‍ അത്ഭുതമാണ്.
ഞാന്‍ നാണംകുണുങ്ങിയായിരുന്നതിന് കാരണം ഞാന്‍ തന്നെ എനിക്ക് നല്‍കിയിരുന്ന സമ്മര്‍ദ്ദമാണെന്ന് തോന്നുന്നു. ഇന്നത്തെപ്പോലെ അന്നും വാപ്പച്ചി വലിയ സ്റ്റാറാണ്. ഒരു താരത്തിന്റെ മകനായതുകൊണ്ട് എല്ലാവരും എന്നില്‍ നിന്ന് എന്തെങ്കിലുമൊക്കെ പ്രതീക്ഷിക്കുമോ എന്നതായിരുന്നു എന്റെ ടെന്‍ഷന്‍. ഇപ്പോഴൊക്കെയാണ് ആ ടെന്‍ഷന്‍ കുറച്ചൊക്കെ മാറിത്തുടങ്ങിയത്,’ ദുല്‍ഖര്‍ പറയുന്നു.
ക്ലാസില്‍ ശ്രദ്ധിച്ചിരുന്ന് പഠിക്കുന്ന ഒരു കുട്ടിയൊന്നുമായിരുന്നില്ല താനെന്നും എപ്പോഴും ഭാവനയുടെ ലോകത്ത് വിഹരിച്ചിരുന്ന കുട്ടിയായിരുന്നെന്നും ദുല്‍ഖര്‍ പറയുന്നു.
ക്ലാസില്‍ ശ്രദ്ധിച്ചില്ലെങ്കിലും വീട്ടില്‍ കുത്തിയിരുന്ന് പഠിക്കുന്ന കുട്ടിയായിരുന്നു. ക്ലാസില്‍ കെയര്‍ലെസായിരിക്കുന്നു എന്ന് പറഞ്ഞ് വീട്ടിലെപ്പോഴും തന്നെ വഴക്കുപറയുമായിരുന്നെന്നും ദുല്‍ഖര്‍ അഭിമുഖത്തില്‍ പറയുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക