മലയാളത്തില്‍ ആദ്യമായി നൂറ് കോടി ക്ലബ്ബില്‍ മുത്തമിട്ട സൂപ്പര്‍ ഹിറ്റ് ചിത്രമാണ് മോഹന്‍ലാലിന്റെ പുലി മുരുകന്‍. അന്ന് വരെ മലയാള സിനിമ കാണാത്ത രീതിയിലുള്ള ആക്ഷന്‍ സീനുകള്‍ ആയിരുന്നു പുലിമുരുകന്റെ പ്രധാന ആകര്‍ഷണം.
ആരാധകരെ ആവേശത്തിലാറാടിച്ച ഫൈറ്റ് സീനുകളില്‍ മോഹന്‍ലാല്‍ നിറഞ്ഞു നിന്നപ്പോള്‍ മലയാളത്തിന് പിറന്നത് പുതിയ ചരിത്രമായിരുന്നു.
‘അദ്ദേഹത്തെ പോലെ നന്നായി ഫൈറ്റ് ചെയ്യാന്‍ പറ്റുന്ന നടന്‍ മലയാളത്തില്‍ വേറെയില്ല എന്നാണ് എന്റെ അഭിപ്രായം,’അംജത് പറയുന്നു. സില്ലി മോങ്ക്‌സ് മലയാളത്തോട് സംസാരിക്കുകയായിരുന്നു താരം.
‘പീറ്റര്‍ ഹെയ്ന്‍ എന്ന ഫൈറ്റ് മാസ്റ്ററുടെ കൂടെ ഞാന്‍ ആദ്യമായി വര്‍ക്ക് ചെയ്യുന്ന സിനിമയായിരുന്നു പുലിമുരുകന്‍. ഒരുപാട് നല്ല അനുഭവങ്ങള്‍ ആ സിനിമയില്‍ നിന്ന് കിട്ടിയിരുന്നു. ലാല്‍ സാറൊക്കെ ഒരുപാട് സപ്പോര്‍ട്ട് ചെയ്തിരുന്നു.
ഓരോ അടി അടിക്കുമ്പോഴും ലാലേട്ടന്‍ പറയും ‘മോനേ ശ്രദ്ധിക്കണമെന്ന്. അദ്ദേഹം എപ്പോഴും കൂടെ നില്‍ക്കുമായിരുന്നു. അദ്ദേഹം ഒരുപാട് സ്‌നേഹത്തോടെയാണ് എല്ലാ കാര്യങ്ങളും പറഞ്ഞു തരിക.
ലാലേട്ടന് ഫൈറ്റിലുള്ള ഫ്‌ളക്‌സ്ബിലിറ്റിയും ടൈമിങ്ങും കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു പോയിട്ടുണ്ട്. അദ്ദേഹത്തെ പോലെ നന്നായി ഫൈറ്റ് ചെയ്യാന്‍ പറ്റുന്ന നടന്‍ മലയാളത്തില്‍ വേറെയില്ല എന്നാണ് എന്റെ അഭിപ്രായം.
ഈ പ്രായത്തിലും എത്ര പെര്‍ഫെക്ടായി മനോഹരമായാണ് അദ്ദേഹം ആക്ഷന്‍ സീനുകള്‍ ചെയ്യുന്നത്. പറഞ്ഞറിയിക്കാന്‍ പറ്റുന്നതിനും അപ്പുറമാണത്. കണ്ടു തന്നെ അറിയണം. വാക്കുകള്‍ കൊണ്ടത് പറഞ്ഞറിയിക്കാന്‍ കഴിയില്ല,’ അംജത് മൂസ പറയുന്നു.
Content Highlight: Actor Amjath Moosa Talk About Experience With Mohanlal In Pulimurugan Film