Entertainment
എമ്പുരാന്‍ വര്‍ക്ക് ഔട്ട് ആയില്ലെങ്കില്‍ അതിന്റെ ഉത്തരവാദിത്തം ആ ഒരാള്‍ക്ക്: പൃഥ്വിരാജ്

മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ റിലീസിനെത്തുന്ന എമ്പുരാനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മാര്‍ച്ച് 27 നാണ് ചിത്രം ലോകത്തെമ്പാടും റിലീസാകുന്നത്.

ലൂസിഫറിന്റെ സെക്കന്റ് പാര്‍ട്ടായി ഇറങ്ങുന്ന എമ്പുരാനെ കുറിച്ച് വലിയ പ്രതീക്ഷയിലാണ് ആരാധകരും സിനിമാ ലോകവും.

എമ്പുരാന്‍ വിജയമായാലും പരാജയമായാലും അത് ഒരു പോലെ ഹാന്‍ഡില്‍ ചെയ്യാന്‍ തനിക്ക് കഴിയേണ്ടതുണ്ടെന്ന് പൃഥ്വിരാജ് നേരത്തെ തന്നെ പറഞ്ഞിരുന്നു.

എന്നാല്‍ ഒരു സിനിമ വിജയമാകുമ്പോള്‍ അതിന്റെ ക്രഡിറ്റ് എല്ലാവരിലേക്കുമായി പോകുകയും ആ സിനിമ പരാജയപ്പെടുമ്പോള്‍ അതിന്റെ ഉത്തരവാദിത്തം സംവിധായകന് മാത്രമാകുന്നതിനെ കുറിച്ചുമുള്ള ചോദ്യത്തിന് മറുപടി പറയുകയാണ് പൃഥ്വി.

എമ്പുരാന്‍ ഒരു വലിയ പരാജയമായി മാറിയാല്‍ അതിന് ഒരൊറ്റ ഉത്തരവാദി മാത്രമേ ഉണ്ടാകൂ എന്നാണ് പൃഥ്വി പറയുന്നത്.

അത് മറ്റാരുമല്ലെന്നും താന്‍ തന്നെയാണെന്നും പൃഥ്വി പറയുന്നു. ചില കാരണങ്ങള്‍ നിരത്തിയാണ് തന്റെ ആ നിലപാടിനെ പൃഥ്വി വിശദീകരിക്കുന്നത്.

‘ ഒരു സിനിമ വര്‍ക്ക് ഔട്ട് ആയില്ലെങ്കില്‍ അതിന്റെ ഉത്തരവാദിത്തം തീര്‍ച്ചയായും ആ സിനിമയുടെ സംവിധായകന് തന്നെയാണ്.

എമ്പുരാനെ കുറിച്ച് പറഞ്ഞാല്‍, മോഹന്‍ലാല്‍ സാറായാലും ശരി മറ്റുള്ള നടന്മാരായാലും ശരി ടെക്‌നീഷ്യന്‍സ് ആയാലും ശരി ഇവരെല്ലാം എന്റെ ഡിസിഷന്‍ മേക്കിങ് ആണ് ഫോളോ ചെയ്തത്.

ഞാന്‍ പറഞ്ഞ കാര്യങ്ങളാണ് ഇവരൊക്കെ ചെയ്തിരിക്കുന്നത്. എന്റെ വിഷനും എന്റെ ആശയങ്ങളുമാണ് ഞാന്‍ പറഞ്ഞതുപ്രകാരം അവര്‍ ചെയ്തിരിക്കുന്നത്.

അതുകൊണ്ട് തന്നെ സിനിമ മോശമായി വന്നാല്‍ അതിന്റെ ഉത്തരവാദി ഞാന്‍ തന്നെയായിരിക്കും. അത് അങ്ങനെ തന്നെ ആയിരിക്കുകയും വേണം,’ പൃഥ്വിരാജ് പറയുന്നു.

20 വര്‍ഷം മുന്‍പ് താങ്കള്‍ പറഞ്ഞ പല കാര്യങ്ങളും അന്ന് ജാഡയായി മുദ്രകുത്തിയെങ്കിലും ഇന്നത്‌സ്വീകരിക്കപ്പെടുന്നുുണ്ടല്ലോ എന്ന ചോദ്യത്തിന് താനിന്ന് പറയുന്ന കാര്യം ഒരുപക്ഷേ ഒരു 20 വര്‍ഷം കഴിഞ്ഞായിരിക്കും സ്വീകരിക്കപ്പെടുക എന്നായിരുന്നു പൃഥ്വിയുടെ മറുപടി.

തനിക്ക് ജാഡയാണെന്നും ബഹുമാനമില്ലെന്നുമൊക്കെ പറയുന്നവരുണ്ട്. അതൊന്നും യഥാര്‍ത്ഥത്തില്‍ എന്നെ ബാധിക്കുന്നില്ല. എനിക്ക് അതൊന്നും ഹാന്‍ഡില്‍ ചെയ്യേണ്ടിയും വരുന്നില്ല.

25 വയസിലാണ് ഞാന്‍ സിനിമയില്‍ എത്തുന്നത്. മലയാളത്തിലെ മുതിര്‍ന്ന പല താരങ്ങള്‍ക്കൊപ്പമാണ് ഞാനും വളര്‍ന്നത്. അന്നും ഇന്നും വര്‍ക്കിനോട് എനിക്കുള്ള പാഷനുണ്ട്.

അതില്‍ കംപ്ലീറ്റ്‌ലി കമ്മിറ്റഡ് ആണ് ഞാന്‍. ആ ബഹുമാനത്തോടെ മാത്രമേ സിനിമയെ കണ്ടിട്ടുള്ളൂ. സിനിമ എന്ന ഈ മീഡിയം എനിക്ക് ദൈവമാണ്. ആര് എന്ത് പറയുന്നു എന്നതൊന്നും എന്നെ അന്നും ബാധിച്ചിട്ടില്ല ഇന്നും ബാധിച്ചിട്ടില്ല,’ പൃഥ്വി പറഞ്ഞു.

Content Highlight: If Empuran doesn’t work, that person is responsible Says Director Prithviraj