Advertisement
Kerala News
'മൗനം സൊല്ലും വാർത്തൈഗൾ' ഫെയിം, നടൻ അഭിമന്യു രാമാനന്ദൻ വാഹനാപകടത്തിൽ മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Dec 09, 04:41 am
Sunday, 9th December 2018, 10:11 am

കല്ലമ്പലം: നടന്‍ അഭിമന്യു രമാനന്ദന്‍ വാഹനാപകടത്തില്‍ മരിച്ചു. 31 വയസായിരുന്നു. കല്ലമ്പലം ദേശീയപാതയില്‍ തോന്നയ്ക്കല്‍ കുമാരനാശാന്‍ സ്മാരകത്തിന് സമീപം അഭിമന്യു സഞ്ചരിച്ച ബൈക്കില്‍ കാറിടിച്ചാണ് അപകടം. “മൗനം സൊല്ലും വാർത്തൈഗൾ” എന്ന ഹിറ്റ് മ്യൂസിക് ആൽബത്തിലൂടെ ശ്രദ്ധേയനാണ് അഭിമന്യു

Also Read സ്‌കൂള്‍ കലോത്സവം: ദീപാ നിശാന്ത് നടത്തിയ മൂല്ല്യനിര്‍ണ്ണയം റദ്ദാക്കി

ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രി പന്ത്രണ്ട് മണിക്കാണ് അപകടം സംഭവിച്ചത്. തിരുവനന്തപുരത്തെ ചലച്ചിത്രോത്സവം കഴിഞ്ഞ് ആറ്റിങ്ങലിലേയ്ക്ക് ബൈക്കിൽ മടങ്ങുകയായിരുന്ന അഭിമന്യുവിനെ അമിത വേഗതയില്‍ വന്ന കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടം നടന്നയുടൻ പോലീസെത്തി അഭിമന്യുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Also Read മയക്കുമരുന്നുമായി ബി.ഡി.എസ്. വിദ്യാർത്ഥിനി അറസ്റ്റിൽ

ഡാകിനി, ഒറ്റമുറി വെളിച്ചം തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ പ്രകടനം അഭിമന്യു കാഴ്ച്ച വെച്ചിരുന്നു. അഭിമന്യുവിന്റെ മൗനം സൊല്ലും വാര്‍തൈകള്‍ എന്ന ആല്‍ബത്തിലൂടെയാണ് അഭിമന്യു പ്രശസ്തി ആർജിക്കുന്നത്. ഡാകിനി, ഒറ്റ മുറി വെളിച്ചം എന്നീ സിനിമകളുടെ സംവിധായകനായ രാഹുല്‍ റിജില്‍ നായരാണ് ഈ ആല്‍ബവും സംവിധാനം ചെയ്തിരിക്കുന്നത്. മേലാറ്റിങ്ങില്‍ രേവതിയില്‍ രമാനനന്ദന്റെയും ഷൈലജയുടെ മകനാണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഭാര്യ: ആര്യ രാജ്. മക്കള്‍: ജാനകി, ജനനി. സഹോദരന്‍: അനൂപ് രാമാനന്ദന്‍.