സുരേഷ് ഗോപി- ജോഷി കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രം പാപ്പന്‍ റിലീസ് ചെയ്തിരിക്കുകയാണ്. ആദ്യദിവസം മുതലേ മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. കുറ്റകൃത്യങ്ങള്‍ അവതരിപ്പിച്ചതിനു ശേഷം കുറ്റവാളി ആരെന്നും അതിനു പിന്നിലുള്ള കാരണം കണ്ടെത്തലുമെല്ലാമുള്ള ഫോര്‍മാറ്റിലാണ് ചിത്രം മുമ്പോട്ട് നീങ്ങുന്നത്. സുരേഷ് ഗോപിയുടെ പ്രകടനമാണ് ചിത്രത്തിലെ ഏറ്റവും വലിയ പോസിറ്റീവ് ഘടകം.
പത്ത് വര്‍ഷത്തിന് ശേഷമാണ് സുരേഷ് ഗോപി ഒരു പൊലീസ് കഥാപാത്രമായി ഒരു ചിത്രത്തിലെത്തുന്നത്. എന്നാല്‍ പതിവ് ജോഷി-സുരേഷ് ഗോപി കൂട്ടുകെട്ടിലൊരുങ്ങി സിനിമകളില്‍ കണ്ടുപഴകിയ കഥാപാത്രമല്ല പാപ്പനിലെ എബ്രഹാം മാത്യു മാത്തന്‍.
സുരേഷ് ഗോപിയുടെ ഇതുവരെയുള്ള കഥാപാത്രങ്ങളില്‍ നിന്നും വഴിമാറി സഞ്ചരിക്കുന്നുണ്ട് എബ്രഹാം മാത്യു മാത്തന്‍. വലിയ ബഹളമോ മാസ് ഡയലോഗോ ഒന്നുമില്ലാത്ത വളരെ കാം ആന്‍ഡ് ക്വയറ്റ് ആയിട്ടുള്ള കഥാപാത്രമാണ് എബ്രഹാം. ചലനത്തിലും പെരുമാറ്റത്തിലും വളരെ മിനിമലിസ്റ്റിക്കാണ് അദ്ദേഹം. വര്‍ഷങ്ങള്‍ നീണ്ട ഔദ്യോഗിക ജീവിതത്തിലെ അനുഭവസമ്പത്തും പക്വതയും അയാള്‍ക്കുണ്ട്.
വ്യക്തിജീവിതത്തില്‍ നിരവധി നഷ്ടങ്ങള്‍ സംഭവിച്ച പൊലീസ് ഉദ്യോഗസ്ഥനാണ് മാത്തന്‍. ഡ്യൂട്ടിയാണ് കുടുംബമാണോ വലുത് എന്ന ചോദ്യത്തിലൂടെയാണ് പാപ്പന്‍ നിരന്തരം കടന്നു പോയി കൊണ്ടിരിക്കുന്നത്. സിനിമയുടെ ചില സമയങ്ങളില്‍ നിഗൂഢമായ പെരുമാറ്റവും സംസാരവുമാണ് പാപ്പനുള്ളത്. അഭിനയത്തിലും ഡയവലോഗ് ഡെലിവറിയിലും പാപ്പനെ മികച്ച രീതിയില്‍ സുരേഷ് ഗോപി അവതരിപ്പിച്ചിട്ടുണ്ട്.