മലപ്പുറത്ത് ക്രഷറില്‍ നിന്ന് കല്ല് തെറിച്ചുവീണ് ഗര്‍ഭിണിക്ക് പരിക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th January 2025, 2:41 pm
മലപ്പുറം: ക്രഷറില്‍ നിന്ന് കല്ല് തെറിച്ചുവീണ് ഗര്‍ഭിണിക്ക് പരിക്ക്. മലപ്പുറം ജില്ലയിലെ വാലില്ലാപുഴയിലാണ് സംഭവം. വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന ഫെർമീനയ്ക്ക് നേരെയാണ് കല്ല് വീണത്.
വീടിന്റെ ഓട് തകര്‍ത്ത് ക്രഷറില്‍ നിന്നുള്ള കല്ല് റൂമിലെ കട്ടിലിലേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിക്ക് സാരമായ പരിക്കുകള്‍ ഒന്നും പറ്റിയിട്ടില്ല.