തിരുവനന്തപുരം: ഇസ്രഈലിൽ മലയാളി വെടിയേറ്റ് മരിച്ചു. മരിച്ചത് തിരുവനന്തപുരം തുമ്പ രാജീവ് ഗാന്ധി നഗർ സ്വദേശിയായ ഗബ്രിയേൽ പെരേര. വിസിറ്റിങ് വിസയിൽ ജോർദാനിലെത്തിയ മലയാളിയാണ് ഗബ്രിയേൽ. ഇസ്രഈലിലേക്ക് കടക്കുന്നതിനിടെ ജോർദാൻ പട്ടാളത്തിന്റെ വെടിയേറ്റ് മരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
കൂട്ടത്തിൽ വെടിയേറ്റ മറ്റൊരാളെ ഇന്ത്യയിലേക്ക് തിരിച്ചയച്ചിട്ടുണ്ട്. മേനംകുളം സ്വദേശിയായ എഡിസൺ ആണ് തിരിച്ച് ഇന്ത്യയിലെത്തിയത്. ഇസ്രഈലിലേക്ക് കടക്കാൻ ശ്രമിച്ച സംഘത്തിൽ നാല് പേരായിരുന്നു ഉണ്ടായിരുന്നത്. ഇസ്രഈലിലേക്ക് കടക്കാൻ ശ്രമിച്ച ഇവരെ ജോർദാൻ സേന തടഞ്ഞിരുന്നു. എന്നാൽ ഇവർ പാറക്കെട്ടുകളിൽ ഒളിക്കുകയായിരുന്നു. തുടർന്ന് നടന്ന വെടിവെപ്പിലാണ് ഗബ്രിയേൽ മരണപ്പെട്ടത്. തലക്ക് വെടിയേറ്റാണ് ഗബ്രിയേൽ മരണപ്പെട്ടത്.
updating…
Content Highlight: A Malayali was shot dead in Israel