Kerala News
ആരോഗ്യവകുപ്പ് ജീവനക്കാരന്‍ ചമഞ്ഞ് വീടുകയറി സ്ത്രീകളോട് അശ്ലീല ചോദ്യങ്ങള്‍ ചോദിച്ചു; യുവാവ് പിടിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Oct 17, 05:58 pm
Monday, 17th October 2022, 11:28 pm

ആലുവ: ആരോഗ്യ വകുപ്പ് ജീവനക്കാരന്‍ ചമഞ്ഞ് വീടുകള്‍ കയറി സ്ത്രീകളോട് അശ്ലീല ചോദ്യങ്ങള്‍ ചോദിച്ചയാള്‍ പിടിയില്‍. കോതമംഗലം സ്വദേശി ദിലീപ് കുമാറിനെയാണ് ആലുവ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ആലുവ ചൂര്‍ണിക്കല്‍ പഞ്ചായത്തിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു നോട്ട് ബുക്കും പേനയുമായി വന്ന്, ആരോഗ്യ വകുപ്പ് ജീവനക്കാരനാണ് ചില ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ മറുപടി പറയണം എന്നാണ് ഇദ്ദേഹം വീട്ടുകാരോട് പറഞ്ഞിരുന്നത്. ലൈംഗിക ജീവിതവുമായി ബന്ധപ്പെട്ടും ദാമ്പത്തിക പ്രശ്‌നങ്ങളുമൊക്കെയാണ് ഇയാള്‍ ചോദിച്ചറിഞ്ഞതെന്ന് പരാതിക്കാര്‍ പറയുന്നു.

സ്ത്രീകള്‍ മാത്രമുള്ള വീട്ടില്‍ കയറിയാണ് അശ്ലീല ചോദ്യങ്ങള്‍ ചോദിച്ചതെന്നും ഒരു പരാതിക്കാരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കൂടുതല്‍ ആളുകള്‍ പരാതിയുമായി എത്തിയതോടെ ഇയാള്‍ കടന്നുകളയുകയായിയരുന്നു. പിന്നീട് സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ ബൈക്ക് നമ്പര്‍ കേന്ദ്രീകരിച്ചാണ് ഇയാള്‍ പൊലീസ് വലയിലായത്.