national news
മമതയെ പരിഹസിച്ച ബി.ജെ.പിക്ക് മോദിയെ 'കൊട്ടി' മഹുവയുടെ മറുപടി; 2014 ല്‍ വാരണാസിയിലെ വോട്ടര്‍ പട്ടികയില്‍ ആ മാന്യന്‍ ഉണ്ടായിരുന്നില്ലല്ലോ എന്ന് ചോദ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Mar 10, 04:46 pm
Wednesday, 10th March 2021, 10:16 pm

കൊല്‍ക്കത്ത: മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ പരിഹസിച്ച ബി.ജെ.പിക്ക് മറുപടിയുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര.

നന്ദിഗ്രാമില്‍ മത്സരിക്കുമെന്ന മമതയുടെ പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു മമതയ്‌ക്കെതിരെ പരിഹാസവുമായി ബി.ജെ.പി രംഗത്തെത്തിയത്.

നന്ദിഗ്രാമിലെ വോട്ടര്‍ പട്ടികയില്‍ മമതയുണ്ടോ എന്നായിരുന്നു ബി.ജെ.പിയുടെ ചോദ്യം. ഇതിന് മറുപടിയാണ് മഹുവ  നല്‍കിയിരിക്കുന്നത്. 2014 ല്‍ ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ നരേന്ദ്രമോദി മത്സരിച്ച കാര്യം സൂചിപ്പിച്ചുകൊണ്ടായിരുന്നു  മഹുവ തിരിച്ചടിച്ചത്.

വാരണാസിയില്‍ മത്സരിക്കുമ്പോല്‍ ആ മാന്യന് വാരണാസിയിലെ വോട്ടര്‍ പട്ടികയില്‍ ഉണ്ടായിരുന്നില്ലല്ലോ എന്നാണ് മഹുവ ചോദിച്ചത്.

മമത നന്ദിഗ്രാമിലെ വോട്ടര്‍ പട്ടികയില്‍ ഉണ്ടാവേണ്ട ഒരു കാര്യവും ഇല്ലെന്നും അവര്‍ മുഖ്യമന്ത്രിയും ബംഗാളിന്റെ പ്രഥമ പുത്രിയുമാണെന്നും മഹുവ കൂട്ടിച്ചേര്‍ത്തു.

തൃണമൂല്‍ വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന സുവേന്തു അധികാരിയാണ് നന്ദിഗ്രാമിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി. 2016 ല്‍ സുവേന്തു അധികാരിയായിരുന്നു വിജയിച്ചത്.

നേരത്തെ കൊല്‍ക്കത്തയിലെ ഭാബനപൂരിലെ സീറ്റില്‍ നിന്നാണ് മമത മത്സരിച്ചിരുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: A certain gentleman wasn’t on Varanasi voter rolls in 2014, was he? Mahua Moitra  Mocks BJP