ലഖ്നൗ: ഉത്തര്‍പ്രദേശില്‍ എട്ടുവയസ്സു പ്രായമുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. യു.പി എതാഹ് ജില്ലയിലെ ഗ്രാമത്തില്‍ കല്ല്യാണാഘോഷങ്ങള്ക്കിടയിലാണ് സംഭവം.
മാതാപിതാക്കളോടൊപ്പം കല്ല്യാണത്തിന് പങ്കെടുക്കാനെത്തിയ എട്ടുവയസ്സുകാരിയെ അതേ ഗ്രാമത്തിലെ പതിനെട്ട് വയസ്സുകാരനായ സോനുവാണ് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. അമിതമായി മദ്യപിച്ചിരുന്ന പ്രതിയെ പെണ്‍കുട്ടിയുടെ മൃതദേഹത്തിനടുത്ത് കിടക്കുന്നതായാണ് കണ്ടെത്തിയത്.
Also Read: കഠ്വ; പ്രതികള്‍ക്ക് പിന്തുണയുമായി മുന്‍ ബി.ജെ.പി മന്ത്രിയുടെ നേതൃത്വത്തില്‍ വീണ്ടും പ്രതിഷേധ റാലി
വധുവിന്റെ ബന്ധുക്കാരായ കുടുംബം കല്ല്യാണ ചടങ്ങുകളില്‍ തിരക്കിലായ സാഹചര്യത്തില്‍ സോനു പെണ്‍കുട്ടിയെ അടുത്തുള്ള പണിതീരാത്ത കെട്ടിടത്തിലേക്ക് പിടിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സോനുവിനേയും പെണ്‍കുട്ടിയുടെ മൃതശരീരവും കണ്ടെത്തുന്നത്.
ഗ്രാമത്തിലെ കല്യാണ വേദികള്‍ അലങ്കരിക്കുന്ന ജോലിക്കാരനാണ് സോനു. ലൈംഗിക അതിക്രമങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്ന പോക്സോ നിയമപ്രകാരം സോനുവിനെതിരെ കേസെടുത്തിട്ടുണ്ട്.
“എട്ട്-ഒന്‍പത് വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം പ്രതി അടുത്തു കിടന്ന് മയങ്ങുകയായിരുന്നു. അയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്”, പൊലീസ് ഉദ്യോഗസ്ഥന് അഖിലേഷ് ചൗരസ്യ പറഞ്ഞു.
Watch DoolNews Video: