Election Results 2018
കോണ്‍ഗ്രസ് തിരിച്ചുവരുന്നു; നാലിടങ്ങളിലും കോണ്‍ഗ്രസ് മുന്നേറ്റം, തെലങ്കാനയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Dec 11, 03:39 am
Tuesday, 11th December 2018, 9:09 am

ന്യൂദല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യ ഫലസൂചനകളില്‍ കോണ്‍ഗ്രസ് മുന്നേറ്റം. രാജസ്ഥാനില്‍ വ്യക്തമായ ആധിപത്യത്തോടെ ലീഡ് തുടരുമ്പോള്‍ മധ്യപ്രദേശില്‍ ആദ്യ ഫലസൂചനകളെ കാറ്റില്‍പ്പറത്തി കോണ്‍ഗ്രസ് മുന്നേറ്റം കാഴ്ചവെക്കുന്നു.

ഛത്തീസ്ഗഢിലും മിസോറാമിലും കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. തെലങ്കാനയില്‍ ടി.ആര്‍.എസും കോണ്‍ഗ്രസ് ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവെക്കുന്നത്.

ALSO READ: കാല്‍ച്ചുവട്ടിലെ മണ്ണൊലിക്കുന്നു; നാല് വര്‍ഷത്തിനിടെ എന്‍.ഡി.എയില്‍ നിന്ന് വിട്ടുപോയത് 12 കക്ഷികള്‍

രാജസ്ഥാനില്‍ കോണ്‍ഗ്രസ് 79 സീറ്റിലും ബി.ജെ.പി 55 സീറ്റിലും ലീഡ് ചെയ്യുന്നു.

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 78 സീറ്റിവും ബി.ജെ.പി 68 സീറ്റിലും ലീഡ് ചെയ്യുന്നു.

തെലങ്കാന കോണ്‍ഗ്രസ്- 35, ടി.ആര്‍.എസ് 36. ഛത്തീസ്ഗഢ്- കോണ്‍ഗ്രസ്- 36, ബി.ജെ.പി- 30 മിസോറാമില്‍ ലീഡ് നില മാറിമറിയുന്നു. നിലവില്‍ കോണ്‍ഗ്രസ് 9 എം.എന്‍.എഫ് 11 സീറ്റിലും ലീഡ് ചെയ്യുന്നു.

WATCH THIS VIDEO: