നന്ദേഡ്: മഹാരാഷ്ട്രയിലെ നാന്ദേഡിലെ ഗുരുദ്വാരയില്‍ സിഖ് സമുദായത്തിന്റെ ഘോഷയാത്ര പൊലിസ് തടഞ്ഞതിനെ തുടര്‍ന്നുണ്ടായ അക്രമത്തില്‍ 4 പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. പൊലീസുകാര്‍ക്കാണ് പരിക്കേറ്റത്.
കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ‘ഹോളി മൊഹല്ല’ ഘോഷയാത്ര അനുവദിക്കില്ലെന്ന് ഗുരുദ്വാര അധികൃതരെ അറിയിച്ചിരുന്നു എന്നാണ് പൊലിസ് പറയുന്നത്. ഇതിനെ തുടര്‍ന്ന് ഘോഷയാത്ര തടയുന്നതിന് ഗുരുദ്വാരക്ക് സമീപം ബാരിക്കേഡ് സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അറിയിപ്പ് വകവെക്കാതെ ഘോഷയാത്ര നടത്തുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്.
നിഷാന്‍ സാഹിബ് (സിഖ് മത പതാക) ഗുരുദ്വാര ഗേറ്റിലേക്ക് കൊണ്ടുവരികയും. 300ല്‍ അധികം യുവാക്കള്‍ ബാരിക്കേഡ തകര്‍ത്ത് പൊലീസുകാരെ അക്രമിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. പൊലിസ് വാഹനങ്ങള്‍ തകര്‍ക്കപ്പെട്ടതായും റിപ്പോര്‍ട്ട് ഉണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക