സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന തുടരും. സൗദി വെള്ളക്ക, ഓപ്പറേഷന്‍ ജാവ എന്നീ മികച്ച സിനിമകള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന സിനിമയാണ് തുടരും. പുതിയ സംവിധായകരോടൊപ്പം മോഹന്‍ലാല്‍ സിനിമ ചെയ്യുന്നില്ലെന്ന് വിമര്‍ശനം ഉയരുന്നതിനിടയിലാണ് തരുണ്‍ മൂര്‍ത്തിയുമൊത്തുള്ള സിനിമ സംഭവിക്കുന്നത്. ഏറെ വര്‍ഷത്തിന് ശേഷം മോഹന്‍ലാലും ശോഭനയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും തുടരും എന്ന സിനിമയ്ക്കുണ്ട്.
ഇപ്പോള്‍ സിനിമയിലെ ട്രെന്‍ഡിനെ കുറിച്ച് സംസാരിക്കുകയാണ് തരുണ്‍ മൂര്‍ത്തി.
ഒരു ട്രെന്‍ഡിനെ പിന്തുടര്‍ന്ന് സിനിമ എടുക്കുകയല്ല വേണ്ടതെന്നും നമ്മള്‍ സ്വന്തമായി ഒരു ട്രെന്‍ഡ് ക്രിയേറ്റ് ചെയ്ത് ഒരു ട്രെന്‍ഡ് സെറ്റര്‍ ആകുകയാണ് വേണ്ടതെന്നും തരുണ്‍മൂര്‍ത്തി പറയുന്നു. ഇന്ന ഫോര്‍മുല വെച്ച് സിനിമ ചെയ്താലെ അത് വര്‍ക്ക ഔട്ട് ആകുകയുള്ളൂ എന്ന് ഒരിക്കലും പറയാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു തരുണ്‍ മൂര്‍ത്തി.
‘ഒരിക്കലും ട്രെന്‍ഡിനെ ഫോളോ ചെയ്ത് സിനിമ എടുക്കരുത്. നമ്മുടെ അടുത്ത് സിനിമ നിര്‍മിക്കാനും കഥ പറയാനും ഒക്കെ വരുന്ന ആളുകള്‍ ഉണ്ട്. അവരൊക്കെ നമ്മളോട് പറയും, ചേട്ടാ ഇതാണ് ട്രെന്‍ഡ് ഒരു സിനിമ ഇറങ്ങിയിട്ടുണ്ട് ഇനി ആ രീതിയില്‍ നമ്മുക്ക് സിനിമ എടുക്കാം ഇങ്ങനെ പറഞ്ഞ് വരുന്നവരുണ്ട്. അങ്ങനെ പറഞ്ഞ് വരുന്നതൊക്കെ ഞാന്‍ അപ്പോഴേ കട്ട് ചെയ്ത് വിടാറുണ്ട്. നമ്മള്‍ ഒരു ട്രെന്‍ഡ് ഉണ്ടാക്കാന്‍ നോക്കുക. ഒരു ട്രെന്‍ഡ് ഫോളോവര്‍ ആകാതെ നമ്മള്‍ ഒരു ട്രെന്‍ഡ് സെറ്റര്‍ ആകുക. അതല്ലാതെ ഇങ്ങനെയൊരു ഫോര്‍മുല വെച്ച് സിനിമ ചെയ്താലെ അത് വര്‍ക്ക് ഔട്ട് ആകുകയുളളൂ എന്ന് ഒരു കാലത്തും പറയാന്‍ കഴിയില്ല,’ തരുണ്‍മൂര്‍ത്തി പറയുന്നു.
Content Highlight: Tharun moorthy talks about trends in cinema