ലഖ്നൗ: ഉത്തർപ്രദേശിൽ മൂന്ന് മാസം പ്രായമുള്ള പെൺകുട്ടിയെ 17 വയസുകാരൻ ലെെംഗികമായി ആക്രമിച്ചതായി ആരോപണം. പെൺകുട്ടിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കുഞ്ഞിനെ ഉറക്കിക്കിടത്തിയ ശേഷം, സമീപത്തെ ഗ്രൗണ്ടിൽ കളിക്കുന്ന കുട്ടികളെ നോക്കാനേൽപ്പിച്ച് എരുമകളെ കെട്ടാനായി പുറത്തുപോയതായിരുന്നു അമ്മ.
തിരിച്ചുവന്നപ്പോൾ 17 കാരൻ കുട്ടിയുടെ കരച്ചിലടക്കാൻ ശ്രമിക്കുന്നതാണ് കണ്ടതെന്ന് അമ്മ പറയുന്നു. കുഞ്ഞ് മലമൂത്ര വിസര്‍ജനം നടത്തിയെന്ന് ആൺകുട്ടി പറഞ്ഞതായി അമ്മ പറഞ്ഞു.
കുട്ടിയെ വൃത്തിയാക്കുമ്പോൾ സ്വകാര്യ ഭാഗങ്ങളില്‍ നിന്നും ചോരയൊലിക്കുന്നതാണ് കണ്ടത്. കുട്ടിയെ ഉടന്‍ തന്നെ അടുത്തുള്ള ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
സംഭവത്തിന് ശേഷം 17കാരൻ ഒളിവിലാണ്. ആക്രമണത്തിനിരയായ കുടുംബത്തിന്റെ അയൽവാസിയാണ് ആൺകുട്ടി.
സംഭവത്തില്‍ ഐ.പി.സി സെക്ഷൻ 376 (ബലാത്സംഗം), പോക്സോ നിയമത്തിലെ വകുപ്പുകൾ എന്നിവ പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് രാജ് കുമാർ സിംഗ് പറഞ്ഞു.