ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലുള്ള വമ്പന്‍ പോരാട്ടം ചെന്നൈയുടെ തട്ടകമായ എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ ഫീല്‍ഡ് ചെയ്യാനാണ് തീരുമാനിച്ചത്.
നിലവില്‍ മത്സരത്തില്‍ അഞ്ച് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 47 റണ്‍സാണ് ആര്‍സി.ബി നേടിയത്. ആര്‍സി.ബിക്ക് മികച്ച തുടക്കം നല്‍കിയ ഫില്‍ സാള്‍ട്ടിനെ മിന്നല്‍ സ്റ്റംപിങ്ങിലൂടെ പറഞ്ഞയക്കുകയായിരുന്നു ധോണി.
നൂര്‍ അഹമ്മദിന്റെ പന്തിലാണ് സാള്‍ട്ട് മടങ്ങേണ്ടി വന്നത്. 16 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 32 റണ്‍സായിരുന്നു സാള്‍ട്ട് നേടിയത്. അതേസമയം 14 പന്തില്‍ 10 റണ്‍സ് നേടി ക്രീസില്‍ തുടരുന്ന വിരാട് ഒരു തകര്‍പ്പന്‍ നേട്ടമാണ് സ്വന്തമാക്കിയത്.
സി.എസ്.കെക്കെതിരെ ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമാകാന്‍ വിരാടിന് സാധിച്ചത്. ഇന്ത്യന്‍ താരം ശിഖര്‍ ധവാനാണ് ഈ നേട്ടത്തില്‍ ഒന്നാമതുള്ളത്.
വിരാട് കോഹ്‌ലി – 1063*
ശിഖര്‍ ധവാന്‍ – 1057
രോഹിത് ശര്‍മ – 896
ദിനേശ് കാര്‍ത്തിക് – 727
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലെയിങ് ഇലവന്‍
വിരാട് കോഹലി, ഫിലിപ് സാള്‍ട്ട്, ദേവദത്ത് പടിക്കല്‍, രജത് പടിദാര്‍ (ക്യാപ്റ്റന്‍), ലിയാം ലിവിങ്സ്റ്റണ്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹേസല്‍വുഡ്, യാഷ് ദയാല്‍
ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലെയിങ് ഇലവന്‍
രചിന്‍ രവീന്ദ്ര, ഋുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), രാഹുല്‍ ത്രിപാഠി, ദീപക് ഹൂഡ, സാം കറന്‍, രവീന്ദ്ര ജഡേജ, എം.എസ്. ധോണി (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, നൂര്‍ അഹമ്മദ്, മതീശ പതിരാന, ഖലീല്‍ അഹമ്മദ്
അതേസമയം ചെന്നൈയുടെ തട്ടകത്തില്‍ നടക്കുന്ന ഈ മത്സരം ബെംഗളൂരുവിന് ഏറെ നിര്‍ണായകമാണ്. അതിന് വലിയ ഒരു കാരണവുമുണ്ട്. ഐ.പി.എല്‍ ചരിത്രത്തില്‍ ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ 2008ല്‍ മാത്രമാണ് ആര്‍.സി.ബിക്ക് വിജയിക്കാന്‍ സാധിച്ചത്.
ഇരുവരും ഏറ്റുമുട്ടിയ ഒമ്പത് മത്സരത്തില്‍ എട്ട് മത്സരവും ചെപ്പോക്കില്‍ വിജയിച്ചത് ചെന്നൈ ആയിരുന്നു. 2008ന് ശേഷം ഒരു മത്സരത്തില്‍ പോലും ചെന്നൈയെ പരാജയപ്പെടുത്താന്‍ സാധിക്കാത്ത ബെംഗളൂരുവിന് വിജയത്തില്‍ കുറഞ്ഞ മറ്റൊരു ലക്ഷ്യവുമില്ല. എന്നാല്‍ സ്വന്തം തട്ടകത്തില്‍ ആധിപത്യം തുടരാനാണ് സി.എസ്.കെയും കച്ച മുറുക്കുന്നത്.
Content Highlight: 2025 IPL: Virat Kohli Achieve Great Record Against CSK In IPL