സ്റ്റൈല്‍ മന്നനെന്ന് കിംവദന്തി;റോഡില്‍ പരീക്ഷിച്ച് 2020 മഹീന്ദ്ര എസ് യുവി 500
New Release
സ്റ്റൈല്‍ മന്നനെന്ന് കിംവദന്തി;റോഡില്‍ പരീക്ഷിച്ച് 2020 മഹീന്ദ്ര എസ് യുവി 500
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th September 2019, 7:35 pm
നിലവിലുള്ള മോഡലിനേക്കാള്‍ വലിപ്പം കൂടിയ മോഡലാണിത്. പുതിയ മോണോകോക്ക് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇവന്റെ നിര്‍മാണമെന്നാണ് വിവരം.

രണ്ടാംതലമുറ മഹീന്ദ്ര എസ് യുവി 500ന്റെ പരീക്ഷണ ഓട്ടം നടത്തി കമ്പനി. ഇന്ത്യയിലാണ് പരീക്ഷണ ഓട്ടം നടത്തിയത്. ഡമ്മി ഹെഡ്‌ലൈറ്റുകളും ഡമ്മി ടെയില്‍ലൈറ്റ്‌സും ഒക്കെ ഉപയോഗിച്ച് നന്നായി മറച്ചശേഷമാണ് പരീക്ഷണ ഓട്ടം നടത്തിയത്.

ബിഎസ് 6 അനുസരിച്ചുള്ള ഡീസല്‍ എഞ്ചിനും പുതിയ കോസ്മറ്റിക്‌സുമൊക്കെയായാണ് പുതിയ എസ് യുവിയുടെ വരവെന്നാണ് കരുതുന്നത്. 2020ല്‍ ഡല്‍ഹിയില്‍ നടക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിക്കും. തുടര്‍ന്ന് പഴയ മോഡലിനെ പിന്‍വലിക്കും.

സവിശേഷതകള്‍
പുതുതലമുറക്കാരന്റെ ആദ്യ സ്‌പൈ ഷോട്ട് വീഡിയോ പുറത്തുവന്നിട്ടുണ്ട്. നിലവിലുള്ള മോഡലിനേക്കാള്‍ വലിപ്പം കൂടിയ മോഡലാണിത്. പുതിയ മോണോകോക്ക് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇവന്റെ നിര്‍മാണമെന്നാണ് വിവരം.

അതുകൊണ്ടുതന്നെ ഭാരം കുറഞ്ഞും കരുത്തില്‍ മുമ്പനുമായിരിക്കും. മാന്യുവല്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍,180 ബിഎച്ച്പി എന്നിവ സവിശേഷതകളായിരിക്കും. ഈ നിരയിലെ ഏറ്റവും കരുത്തുള്ള വാഹനമായിരിക്കും 2020 മഹീന്ദ്ര എസ്്യുവി 500. പെട്രോള്‍ ഓപ്ഷനും പുറകെ വരുന്നുണ്ടെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. സ്റ്റൈലിന്റെ കാര്യത്തില്‍ ഒരു സംഭവമായിരിക്കും ഇവന്‍.