2011ലെ ആദ്യ സൂര്യഗ്രഹണം ദൃശ്യമായി
TechD
2011ലെ ആദ്യ സൂര്യഗ്രഹണം ദൃശ്യമായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th January 2011, 10:15 am

ന്യൂയോര്‍ക്ക്: പുതുവര്‍ഷത്തിലെ ആദ്യ സൂര്യഗ്രഹണത്തിന് ലോകം സാക്ഷ്യംവഹിച്ചു. വടക്കന്‍ ആഫ്രിക്കയിലും മധ്യറഷ്യയിലും യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലുമാണ് ഭാഗിക സൂര്യഗ്രഹണം ദൃശ്യമായത്.

വടുക്കുകിഴക്കന്‍ സുഡാനിലാണ് സൂര്യഗ്രഹണത്തിന്റെ സുന്ദരദൃശ്യം കൂടുതല്‍ വ്യക്തമായത്. സൂര്യനെ ഏതാണ്ട് മുഴുവനായും ചന്ദ്രന്‍ “കൈയ്യട” ക്കുന്ന ദശ്യത്തിന് സ്‌കെല്ലറ്റിയ നഗരത്തിലുള്ളവര്‍ സാക്ഷിയായി. എന്നാല്‍ യൂറോപ്യന്‍ രാഷ്ട്രങ്ങളിലുള്ളവര്‍ക്ക് ഗ്രഹണം പൂര്‍ണമായും ദര്‍ശിക്കാനായില്ല.

2013ലും 2015ലും രണ്ടുസൂര്യഗ്രഹണംകൂടി ദൃശ്യമാകുമെന്ന് ശാസ്ത്രഞ്ജര്‍ അറിയിച്ചു.