ലക്‌നൗ: യു.പിയില്‍ ഗോവധത്തിന്റെ പേരില്‍ ദേശ രക്ഷാ നിയമം ചുമത്തി കേസെടുത്തത് 76 പേര്‍ക്കെതിരെ. സംസ്ഥാനത്തെ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെതാണ് ഈ വെളിപ്പെടുത്തല്‍.
ഈ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം 139 പേര്‍ക്കെതിരെ ദേശ രക്ഷാ നിയമം ചുമത്തി കേസെടുത്തിട്ടുണ്ട്. അതില്‍ പകുതിയിലധികം പേര്‍ക്കെതിരെയും ഗോവധം ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്തിട്ടുള്ള 139 പേരില്‍ 76 പേര്‍ ഗോവധം, ആറ് പേര്‍ പെണ്‍കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍, 37 പേര്‍ ഗുരുതരമായ കുറ്റകൃത്യങ്ങള്‍, 20 പേര്‍ മറ്റ് കുറ്റകൃത്യങ്ങള്‍ എന്നിവയില്‍ ഉള്‍പ്പെട്ടവരാണ്- ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി അവനിഷ് അവസ്തി പറഞ്ഞു.
നിലവില്‍ ദേശീയ സുരക്ഷ നിയമപ്രകാരം പൊതുസമാധാനത്തിന് ഭീഷണിയാകുന്ന ഒരു വ്യക്തിയെ കേസ് ചാര്‍ജ് ചെയ്യാതെ തന്നെ 12 മാസം വരെ തടവില്‍ വെയ്ക്കാന്‍ കഴിയും.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക