ന്യൂദല്‍ഹി: രാജ്യത്ത് പുതിയ രൂപത്തിലുള്ള 100 രൂപ നോട്ടുകള്‍ ലഭിക്കുന്ന തരത്തില്‍ എ.ടി.എം മെഷിനുകളില്‍ മാറ്റം വരുത്താന്‍ 100 കോടി രൂപ ചിലവാകുമെന്ന് കണക്കുകള്‍. പുതിയ നോട്ടുകള്‍ക്ക് അനുസരിച്ച് യന്ത്രങ്ങളും സാങ്കേതിക മാറ്റങ്ങളും വരുത്താനാണ് ഇത്രയും പണം ചിലവാകുക.
രാജ്യത്താകമാനമുള്ള 2.4 ലക്ഷം എ.ടി.എമ്മുകളില്‍ മൊത്തം മാറ്റം വരുത്താന്‍ പന്ത്രണ്ട് മാസത്തോളം സമയമെടുക്കുമെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. മുമ്പ് 200 രൂപ നോട്ട് ലഭിക്കുന്ന തരത്തില്‍ എ.ടി.എമ്മുകളില്‍ മാറ്റം വരുത്താനും 100 കോടി രൂപ ചിലവായിരുന്നു.
Also Read ലൈംഗിക അതിക്രമങ്ങള്‍ക്ക് വിധേയരാവുന്ന സ്ത്രീകളുടെ പേര് മറച്ചുവയ്ക്കുന്നതും സ്ത്രീവിരുദ്ധത; എം.സി ജോസഫൈന്‍
നേരത്തെ നോട്ടുനിരോധനത്തിന് ശേഷം പുതിയ 2000 രൂപയുടെയും 500 രൂപയുടെയും നോട്ടുകള്‍ ലഭിക്കുന്ന തരത്തില്‍ എ.ടി.എമ്മുകളില്‍ മാറ്റം വരുത്താന്‍ 110 കോടി രൂപയായിരുന്നു ചിലവായത്. എം.ടി.എമ്മുകളില്‍ മാറ്റം വരുത്തുന്നതിന് മാസങ്ങള്‍ എടുക്കുന്നതിനാല്‍ നോട്ടുക്ഷാമം ഇല്ലാതാക്കാന്‍ പണമിടപാട് സ്ഥാപനങ്ങള്‍ ആര്‍.ബി.ഐയോടും കേന്ദ്രസര്‍ക്കാരിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മഹാത്മാഗാന്ധി സീരീസിലുള്ള 100 രൂപ നോട്ട് പുറത്തിറക്കിയത്.ഇളംവയലറ്റ് നിറത്തിലാണ് നോട്ട്. നിലവിലുള്ള നൂറ് രൂപ നോട്ടിനേക്കാള്‍ ചെറുതാണ്. പത്ത് രൂപ നോട്ടിനേക്കാള്‍ അല്പം വലുതുമാണ്.
Also Read വയനാട്ടില്‍ സായുധസംഘം ബന്ദിയാക്കിയ ഇതരസംസ്ഥാന തൊഴിലാളികള്‍ മോചിതരായി; സംഘത്തിനായി തണ്ടര്‍ബോള്‍ട്ട് തിരച്ചില്‍ തുടരുന്നു
യുനെസ്‌കോയുടെ ലോക പൈതൃകപ്പട്ടികയില്‍ ഇടം നേടിയ ഗുജറാത്തിലെ സരസ്വതി നദീതീരത്തുള്ള റാണി കി വവ് എന്ന ചരിത്ര സ്മാരകത്തിന്റെ ചിത്രം നോട്ടിന് പിന്‍ഭാഗത്ത് ആലേഖനം ചെയ്തിട്ടുണ്ട്.
മധ്യപ്രദേശിലെ ദേവാസിലെ ബാങ്ക് നോട്ട് പ്രസിലാണ് നോട്ട് അച്ചടിച്ചത്. നിലവിലെ നൂറ് രൂപ നോട്ട് പിന്‍വലിക്കില്ലെന്ന് ആര്‍.ബി.ഐ നേരത്തെ വ്യക്തമാക്കിയിരുന്നു.