Advertisement
Rajyasabha Elections
ആന്ധ്രപ്രദേശില്‍ നാലും വൈ.എസ്.ആര്‍ കോണ്‍ഗ്രസിന്; രാജ്യസഭാസീറ്റുകള്‍ തൂത്തുവാരി ജഗന്‍മോഹന്‍ റെഡ്ഡി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Jun 19, 01:15 pm
Friday, 19th June 2020, 6:45 pm

ഹൈദരാബാദ്: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ആന്ധ്രപ്രദേശില്‍ നാല് സീറ്റിലും വിജയിച്ച് വൈ.എസ്.ആര്‍ കോണ്‍ഗ്രസ്. പില്ലി സുഭാഷ് ചന്ദ്ര ബോസ്, മോപിദേവി വെങ്കട രമണ, അല്ല അയോധ്യാരാമി റെഡ്ഡി, പരിമള്‍ നേത്വാനി എന്നിവരാണ് വിജയിച്ചത്.

സംസ്ഥാനത്ത് നാല് എം.എല്‍.എമാരുടെ വോട്ടുകള്‍ അയോഗ്യമായി. മൂന്ന് ടി.ഡി.പി എം.എല്‍.എമാര്‍ തങ്ങളുടെ വോട്ട് അസാധുവാക്കി.

175 അംഗങ്ങളില്‍ 173 പേരും വോട്ട് ചെയ്തു.

അതേസമയം, കോണ്‍ഗ്രസ് നേതാവും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ കെ.സി വേണുഗോപാല്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. രാജസ്ഥാനില്‍നിന്നാണ് അദ്ദേഹം മത്സരിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ