Advertisement
UP Election
തെരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ ബി.ജെ.പിയില്‍ കൊഴിഞ്ഞുപോക്ക്; യോഗി മന്ത്രിസഭയിലെ മന്ത്രിയുടെ മരുമകന്‍ എസ്.പിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Mar 17, 04:47 pm
Saturday, 17th March 2018, 10:17 pm

ലക്‌നൗ: ഉപതെരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയ്ക്ക് വീണ്ടും തിരിച്ചടി. യോഗി ആദിത്യനാഥ് സര്‍ക്കാരിലെ മന്ത്രിയുടെ മരുമകന്‍ ബി.ജെ.പി വിട്ട് സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു.

സ്വാമി പ്രസാദ് മൗര്യയുടെ മരുകനായ നവാല്‍ കിഷോറാണ് ബി.ജെ.പി വിട്ട് സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നിരിക്കുന്നത്. ബി.ജെ.പി അധ്യക്ഷന്‍ അഖിലേഷ് യാദവ്, അസം ഖാന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് നവല്‍ കിഷോര്‍ സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നത്.


Also Read: ‘ഓര്‍മ്മയുണ്ടോ ഡോ. കഫീല്‍ ഖാനെ?’; യോഗിയുടെ ഗൊരാഖ്പൂരില്‍ കുട്ടികളുടെ ജീവന്‍ രക്ഷിച്ച ഡോക്ടര്‍ ആറുമാസമായി ജാമ്യമില്ലാതെ ജയിലില്‍


 

ബി.എസ്.പി നേതാവായിരുന്ന സ്വാമി പ്രസാദ് മൗര്യ 2016 ലാണ് ബി.ജെ.പിയിലേക്ക് ചുവടുമാറ്റിയത്.

നേരത്തെ മുഖ്യമന്ത്രി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരിലും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ മണ്ഡലമായ ഫൂല്‍പൂരിലും ബി.ജെ.പി പരാജയപ്പെട്ടിരുന്നു. ഇരു മണ്ഡലത്തിലും സമാജ് വാദി പാര്‍ട്ടിയാണ് ബി.ജെ.പിയെ പരാജയപ്പെടുത്തിയത്.

ഇതിനുപിന്നാലെയാണ് മന്ത്രിയുടെ മകന്‍ കളംമാറ്റിച്ചവിട്ടിയത്.

Watch This Video: