ഒടുവില്‍ കിങ്ങിനേയും മറികടന്നു; ചരിത്രനേട്ടത്തിലേക്ക് ജയ്‌സ്വാള്‍
Sports News
ഒടുവില്‍ കിങ്ങിനേയും മറികടന്നു; ചരിത്രനേട്ടത്തിലേക്ക് ജയ്‌സ്വാള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 7th March 2024, 4:55 pm

ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ അവസാനത്തെ ടെസ്റ്റിലെ ആദ്യത്തെ ഇന്നിങ്‌സ് ധര്‍മശാലയില്‍ പുരോഗമിക്കുകയാണ്. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 57.4 ഓവറില്‍ ഇംഗ്ലണ്ട് 218 റണ്‍സിന് ഓള്‍ ഔട്ട് ആയിരിക്കുകയാണ്. നിലവില്‍ ഇന്ത്യ തങ്ങളുടെ ആദ്യ ഇന്നിങ്‌സില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ബാറ്റ് ചെയ്യുകയാണ്. 57 പന്തില്‍ നിന്ന് 58 റണ്‍സ് നേടിയ യശസ്വി ജയ്‌സ്വാളിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത്. ഷൊയിബ് ബഷീറിനാണ് വിക്കറ്റ്. കളി തുടരുമ്പോള്‍ 47 റണ്‍സുമായി രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലുമാണ് ക്രീസില്‍ തുടരുന്നത്.

വിയെങ്കിലും ജയ്‌സ്വാള്‍ ഒരു തകര്‍പ്പന്‍ റെക്കോഡാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരെ ഒരു ടെസ്റ്റ് സീരീസില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമാകാനാണ് ജയ്‌സ്വാളിന് സാധ്യമായത്. ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയുടെ റെക്കോഡാണ് ഈ 22കാരന്‍ മറികടന്നത്.ക്കറ്റ് ആ നാലാം ഇന്നിങ്‌സില്‍ താരം 37 റണ്‍സ് നേടിയപ്പോള്‍, 2016-17ല്‍ വിരാട് നേടിയ 655 റണ്‍സിന് ഒപ്പമെത്തുകയായിരുന്നു ജെയ്സ്വാള്‍. എന്നാല്‍ അവസാന ടെല്റ്റില്‍ സ്‌കോര്‍

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവര്‍
(അഞ്ചാം ടെസ്റ്റില്‍ 20 ഓവര്‍ പിന്നിടുമ്പോള്‍)

 

യശസ്വി ജയ്‌സ്വാള്‍ – 702* – 2023-24ല്‍

വിരാട് കോഹ്‌ലി – 655 – 2016-17ല്‍

രാഹുല്‍ ദ്രാവിഡ് – 602 – 2002ല്‍

കരിയറിലെ ആദ്യ എട്ട് ടെസ്റ്റുകളില്‍ നിന്ന് 971 റണ്‍സ് ജെയ്സ്വാള്‍ നേടിയിട്ടുണ്ടായിരുന്നു, 1210 റണ്‍സ് നേടിയ ഡോണ്‍ ബ്രാഡ്മാന് ശേഷമുള്ള മൊത്തത്തിലുള്ള രണ്ടാമത്തെ ഉയര്‍ന്ന റെക്കോഡാണിത്.

ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ സ്പിന്‍ ബൗളിങ്ങാണ് മിന്നും പ്രകടനം കാഴ്ചവെച്ചത്. കുല്‍ദീപ് യാദവ് അഞ്ച് വിക്കറ്റുകളാണ് നേടിയത്. രവിചന്ദ്രന്‍ അശ്വിന്‍ നാല് വിക്കറ്റും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും നേടിയാണ് സ്പിന്‍ കോമ്പിനേഷന്‍ തകര്‍ത്തത്. മികച്ച പ്രകടനമായിരുന്നു മൂവരും ഇംഗ്ലണ്ടിനെതിരെ അഴിച്ച് വിട്ടത്.

കുല്‍ദീപ് 15 ഓവര്‍ ചെയ്ത് ഒരു മെയ്ഡന്‍ അടക്കം 72 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് നേടിയത് 4.80 എന്ന് ഇക്കണോമിയിലാണ്. രവിചന്ദ്രന്‍ അശ്വിന്‍ ഒരു മെയ്ഡന്‍ അടക്കം 51 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് നേടിയത് 3.90 എന്ന ഇക്കണോമിയില്‍ ആണ്. അതേ സ്ഥാനത്ത് രവീന്ദ്ര ജഡേജ 10 ഓവറില്‍ രണ്ട് മെയ്ഡല്‍ അടക്കം 17 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടിയത് 1.70 എന്ന തകര്‍പ്പന്‍ ഇക്കണോമിയിലാണ്.

മത്സരത്തില്‍ വമ്പന്‍ തകര്‍ച്ചയിലേക്ക് ഇംഗ്ലണ്ടിനെ കൊണ്ടെത്തിച്ചത് ഇന്ത്യയുടെ സ്പിന്‍ നിര തന്നെയാണ്. ഫാസ്റ്റ് ബൗളിങ് തുണക്കുന്ന ധര്‍മശാലയില്‍ ത്രിമൂര്‍ത്തികള്‍ മാജിക്കാണ് കാണിച്ചത്. അതിനോടൊപ്പം ഇന്ത്യയുടെ ക്യാപ്റ്റന്‍സി ഫീല്‍ഡിങ്ങും കൃത്യമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതും ഇംഗ്ലണ്ടിനെതിരെ തന്ത്രങ്ങള്‍ മെനയാന്‍ ഗുണം ചെയ്യുന്നു.

ധര്‍മശാലയില്‍ നടക്കുന്ന അവസാന ടെസ്റ്റില്‍ വിജയ പ്രതീക്ഷയിലാണ് ഇന്ത്യ ബാറ്റിങ് തുടരുന്നത്.

 

Content Highlight: Yashasvi Jaiswal In Record Achievement