ഇംഗ്ലണ്ടിനെതിരെ രാജ്‌ക്കോട്ടില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ 434 റണ്‍സിന്റെ ചരിത്ര വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മൂന്നാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ 430 റണ്‍സ് നേടിയ ഇന്ത്യ 557 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു ഇംഗ്ലണ്ടിനു മുന്നില്‍ പടുത്തുയര്‍ത്തിയത്. എന്നാല്‍ മൂന്നാം ടെസ്റ്റിലും ആധിപത്യം ഉറപ്പിച്ച ഇന്ത്യ ഇംഗ്ലണ്ടിനെ 122 റണ്‍സിന് ഓള്‍ ഔട്ട് ആക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 445 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. തുടര്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് 319 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.
ഇന്ത്യയെ പടുകൂറ്റന്‍ സ്‌കോറില്‍ എത്തിച്ചത് ഇന്ത്യന്‍ സ്റ്റാര്‍ യങ് ഓപ്പണര്‍ യശസ്വി ജയ്സ്വാളിന്റെ ഇരട്ട സെഞ്ച്വറിയാണ്. റിട്ടയേഡ് ഹര്‍ട്ട് ആയ യശസ്വി ജയ്സ്വാള്‍ തിരിച്ചെത്തി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. 231 പന്തില്‍ നിന്നുമാണ് താരം തന്റെ രണ്ടാം ഇരട്ട സെഞ്ച്വറി നേടുന്നത്. 12 സിക്സറുകളും 14 ബൗണ്ടറികളും ആണ് താരം സ്വന്തമാക്കിയത്. 90.68 എന്ന സ്ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. ടോട്ടല്‍ 236 പന്തില്‍ നിന്നും 14 ബൗണ്ടറിയും 12 സിക്സറുകളുമടക്കം 214 റണ്‍സാണ് താരം നേടിയത്.
For India, in WTC 2023-25:
Most runs – Jaiswal
Best average – Jaiswal
Highest score – Jaiswal
Highest strike rate – Jaiswal
Most 50+ score – Jaiswal
Most Hundreds – Jaiswal
Most fours – Jaiswal
Most sixes – Jaiswal pic.twitter.com/r5ctURalUp— Johns. (@CricCrazyJohns) February 18, 2024
ഇതോടെ ജയ്‌സ്വാള്‍ 2023-2025 ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ അമരത്ത് എത്തിയിരിക്കുകയാണ്.
നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏഴ് മത്സരങ്ങളിലെ 13 ഇന്നിങ്‌സില്‍ നിന്നും താരം 861 റണ്‍സാണ് ഇതുവരെ നേടിയത്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് എടുത്തതിന് പുറകെ ഒരു ഇന്നിങ്‌സില്‍ 214* റണ്‍സിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടാനും താരത്തിന് കഴിഞ്ഞു.
മാത്രമല്ല 71.75 എന്ന മികച്ച ആവറേജും 68.99 സ്‌ട്രൈക്ക് റേറ്റും ജയ്‌സ്വാള്‍ സ്വന്തമാക്കി. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ 50+ റണ്‍സ് നേടുന്ന താരവും ജയ്‌സ്വാള്‍ തന്നെയാണ്. മറ്റൊരു പ്രത്യേകത എന്താണെന്ന് വെച്ചാല്‍ ഈ നേട്ടത്തിലൊന്നും മറ്റൊരു ഇന്ത്യക്കാരനും എത്തിയിട്ടില്ല എന്നതാണ്. ഇവിടെ കൊണ്ടും ഈ ഓപ്പണര്‍ ആധിപത്യം നിര്‍ത്തിയില്ല, 25 സിക്‌സറും 90 ബൗണ്ടറിയും സ്വന്തമാക്കി മുന്നില്‍ തന്നെയാണ് അവന്‍.
ഈ നേട്ടങ്ങളുടെ ഭൂരിഭാഗവും ഇംഗ്ലണ്ടിനെതിരെയാണ് ജയ്‌സ്വാള്‍ സ്വന്തമാക്കിയതെന്നത് കൗതുകമാണ്. വെറും 22 വയസില്‍ ഈ യുവ ഓപ്പണര്‍ ഇത്രയും ദൂരം താണ്ടിയെങ്കില്‍ അവന് ഇനിയും ഉയരങ്ങള്‍ കീഴടക്കുമെന്നത് ഉറപ്പാണ്.
Yashasvi Jaiswal in the Test series vs England:
Innings – 6
Runs – 545
Average – 109
Hundred – 2
Fifties – 1
Fours – 50
Sixes – 22The future star is here. 🫡🇮🇳 pic.twitter.com/s2k8UKdOA0
— Johns. (@CricCrazyJohns) February 18, 2024
അതേസമയം ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ച് ടെസ്റ്റ് മത്സരത്തില്‍ 2-1 എന്ന നിലയില്‍ ഇന്ത്യയാണ് മുന്നില്‍. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് ഫെബ്രുവരി 23 മുതല്‍ 27 വരെ ജെ.എസ്.സി.എ സ്റ്റേഡിയം കോംപ്ലക്സിലാണ് നടക്കുക.
Content Highlight: Yashasvi Jaiswal In Record Achievement