സിനിമയെ വെല്ലുന്ന ട്വിസ്റ്റുകളും സസ്‌പെന്‍സുകളുമായാണ് വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പുരോഗമിക്കുന്നത്. പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനങ്ങള്‍ക്കായി ആറ് ടീമുകള്‍ പോരടിക്കവെ എല്ലാവരെയും ഒരുപോലെ ഞെട്ടിച്ച് സൗത്ത് ആഫ്രിക്ക രണ്ടാം സ്ഥാനത്തേക്ക് കുതിച്ചെത്തിയിരിക്കുകയാണ്.
ശ്രീലങ്കയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ മത്സരത്തില്‍ സന്ദര്‍ശകര്‍ക്കെതിരെ കൂറ്റന്‍ വിജയം നേടിയതിന് പിന്നാലെയാണ് ഓസ്‌ട്രേലിയയെ മറികടന്ന് പ്രോട്ടിയാസ് രണ്ടാം സ്ഥാനത്തേക്ക് കുതിച്ചത്.
The Proteas wrap up a handsome win in Durban to take 1️⃣-0️⃣ lead in the two-Test series 🏏
നിലവില്‍ ഓസ്‌ട്രേലിയയേക്കാള്‍ മികച്ച പോയിന്റ് ശതമാനം സ്വന്തമാക്കിയാണ് സൗത്ത് ആഫ്രിക്ക മുന്നേറിയത്. ഒമ്പത് മത്സരത്തില്‍ നിന്നും അഞ്ച് ജയവും ഒരു സമനിലയും മൂന്ന് തോല്‍വിയുമായി 64 പോയിന്റും ഇന്ത്യക്ക് തൊട്ടുതാഴെയായി 59.26 എന്ന പോയിന്റ് പേര്‍സെന്റേജുമാണ് സൗത്ത് ആഫ്രിക്കക്കുള്ളത്. ഒറ്റ പോയിന്റ് പോലും നഷ്ടപ്പെട്ടിട്ടില്ല എന്നതും ബാവുമക്കും സംഘത്തിനും കരുത്താകുന്നു.
സൗത്ത് ആഫ്രിക്കയുടെ ഈ വിജയം ഇന്ത്യയെ കൂടുതല്‍ സമ്മര്‍ദത്തിലേക്ക് തള്ളിയിട്ടിരിക്കുകയാണ്. ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ നിര്‍ണായകമായ പിങ്ക് ബോള്‍ ടെസ്റ്റില്‍ പരാജയപ്പെട്ടാല്‍ ഇന്ത്യയുടെ ഒന്നാം സ്ഥാനം നഷ്ടപ്പെടും. മത്സരം സമനിലയില്‍ അവസാനിച്ചാല്‍ പോലും ഇന്ത്യയുടെ ഒന്നാം സ്ഥാനം നഷ്ടപ്പെടാന്‍ വഴിയൊരുങ്ങും.
The path to the WTC Final becomes even more interesting as South Africa pick pace 🔥#SAvSL | #WTC25
ഡിസംബര്‍ അഞ്ച് മുതല്‍ നടക്കുന്ന ശ്രീലങ്ക – സൗത്ത് ആഫ്രിക്ക മത്സരത്തില്‍ പ്രോട്ടിയാസ് വിജയിക്കുകയും ഇന്ത്യക്ക് വിജയം സ്വന്തമാക്കാന്‍ സാധിക്കാതെ വരികയും ചെയ്താല്‍ സൗത്ത് ആഫ്രിക്ക ഒന്നാം സ്ഥാനത്തേക്ക് കയറും.