കോഴിക്കോട്: മാതൃഭൂമി ന്യൂസിലെ പ്രൈം ടൈം ചര്‍ച്ചയിലെ ഇടത് സഹയാത്രികന് എന്‍. ലാല്‍കുമാറിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി എഴുത്തുകാരന് എന്‍.എസ്. മാധവന്.
ചര്‍ച്ചക്കിടെ ഇടത് സഹയാത്രികന് പറഞ്ഞത് ‘ഫക്ക്സ്’ തന്നെയാണെന്ന് എന്‍.എസ്. മാധവന് ട്വീറ്റ് ചെയ്തു. ഇംഗ്ലീഷില്‍ ‘ഫക്റ്റ്സ്’ എന്ന് ഉച്ചരിക്കുന്ന വാക്ക് ഇല്ലെന്നും ‘ഫാക്റ്റ്’ ആണ് ശരിയെന്നും അദ്ദേഹം പറഞ്ഞു. ട്വീറ്ററിലൂടെയാണ് എന്‍.എസ്. മാധവന്റെ പ്രതികരണം.
തെരഞ്ഞെടുപ്പ് അടുത്ത സമയത്തും ഏത് സമയത്തും നിയമം അനുസരിച്ച് ‘മീറ്റുകാരനായ’ ഈ സഹയാത്രികനെ എന്തിനുകൊണ്ടു നടക്കണമെന്നും അദ്ദേഹം വിമര്‍ശിച്ചു.
‘ഫക്റ്റ് അല്ല ക്ക് എന്നുതന്നെയാണ് കേട്ടത്. മാതുവിന് കയ്യടി. ടി.വിയില്‍ ലെഫ്റ്റ് സഹയാത്രികന് പറഞ്ഞത് ‘ഫക്ക്സ്’ തന്നെ. ഇംഗ്ലീഷില്‍ ‘ഫക്റ്റ്സ്’ എന്ന് ഉച്ചരിക്കുന്ന വാക്ക് ഇല്ല; ഫാക്റ്റ്സ് ശരി.
തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് (എത് സമയത്തും) നിയമം അനുസരിച്ച് മീറ്റുകാരനായ ഈ സഹയാത്രികനെ മ?,’ എന്നായിരുന്നു രണ്ട് ട്വീറ്റുകളിലായി എന്‍.എസ്. മാധവന്റെ പ്രതികരണം.
ടിവിയിൽ ലെഫ്റ്റ് സഹയാത്രികൻ പറഞ്ഞത് ‘ഫക്ക്സ്’ തന്നെ. ഇംഗ്ലീഷിൽ ‘ഫക്റ്റ്സ്’ എന്ന് ഉച്ചരിക്കുന്ന വാക്ക് ഇല്ല; ഫാക്റ്റ്സ് ശരി. തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് (എത് സമയത്തും) നിയമം അനുസരിച്ച് മീറ്റുകാരനായ ഈ സഹയാത്രികനെ എന്തിനു കൊണ്ടുനടക്കണം? https://t.co/3qrSvHZk7w
— N.S. Madhavan (@NSMlive) May 27, 2022