ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ച് വൃദ്ധിമാന്‍ സാഹ. തന്റെ 17 വര്‍ഷത്തെ ക്രിക്കറ്റ് യാത്രയാണ് സാഹ അവസാനിപ്പിച്ചത്. രഞ്ജി ട്രോഫിയില്‍ ബംഗാളിന് വേണ്ടി മത്സരിച്ചാണ് താരം വിട വാങ്ങിയത്. മത്സരത്തില്‍ പഞ്ചാബിനെതിരെ ഇന്നിങ്‌സിനും 13 റണ്‍സിനുമാണ് ബംഗാള്‍ വിജയിച്ചത്.
1997ല്‍ ആദ്യമായി ഒരു ക്രിക്കറ്റ് മൈതാനത്തേക്ക് ചുവടുവെച്ചതിനെക്കുറിച്ചും തന്റെ രാജ്യം, സംസ്ഥാനം, ജില്ല, ക്ലബ്ബുകള്‍, യൂണിവേഴ്‌സിറ്റി, കോളേജ്, സ്‌കൂള്‍ എന്നിവയെ പ്രതിനിധീകരിക്കാന്‍ സാധിച്ചത് അഭിമാനകരമാണെന്നും സാഹ കൂട്ടിച്ചേര്‍ത്തു.
‘1997ല്‍ ഞാന്‍ ആദ്യമായി ഒരു ക്രിക്കറ്റ് മൈതാനത്തേക്ക് ചുവടുവെച്ചിട്ട് 28 വര്‍ഷമായി, അത് മനോഹരമായ ഒരു യാത്രയായിരുന്നു. എന്റെ രാജ്യം, സംസ്ഥാനം, ജില്ല, ക്ലബ്ബുകള്‍, യൂണിവേഴ്‌സിറ്റി, കോളേജ്, സ്‌കൂള്‍ എന്നിവയെ പ്രതിനിധീകരിക്കുന്നത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണ്.
ഞാന്‍ ഇന്നുവരെ നേടിയ എല്ലാ നേട്ടങ്ങളും, പഠിച്ച ഓരോ പാഠവും ക്രിക്കറ്റില്‍ നിന്നാണ്. ഈ അത്ഭുതകരമായ ഗെയിമിനോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു. ഇപ്പോള്‍ ഒരു പുതിയ അധ്യായം ആരംഭിക്കാന്‍ സമയമായി, എന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും വേണ്ടി എന്നെത്തന്നെ സമര്‍പ്പിക്കുന്നു. എന്റെ എല്ലാ നിമിഷങ്ങളെയും വിലമതിക്കുന്നു. എന്റെ മാതാപിതാക്കളോടും, എന്റെ പ്രിയപ്പെട്ട ജ്യേഷ്ഠസഹോദരനോടും, എന്റെ കുടുംബത്തോടും, ഞാന്‍ ശാശ്വതമായി നന്ദിയുള്ളവനാണ്,’ വൃദ്ധിമാന്‍ സാഹ.
ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റില്‍ 40 മത്സരത്തിലെ 56 ഇന്നിങ്‌സില്‍ നിന്ന് 1353 റണ്‍സും 117 റണ്‍സിന്റെ ഉര്‍ന്ന സ്‌കോറും നേടാന്‍ ബാറ്റര്‍ക്ക് സാധിച്ചിരു. 29.41 ആവറേജിലാണ് താരം റണ്‍സ് നേടിയത്. മൂന്ന് സെഞ്ച്വറിയും ആറ് അര്‍ധ സെഞ്ച്വറിയും നേടാന്‍ താരത്തിന് സാധിച്ചു.
ഏകദിനത്തില്‍ ഒമ്പത് മത്സരത്തിലും അഞ്ച് ഇന്നിങ്‌സില്‍ നിന്ന് 41 റണ്‍സും സാഹ രേഖപ്പെടുത്തി. ഫസ്റ്റ് ക്ലാസില് 142 മത്സരത്തിലെ 210 ഇന്നിങ്‌സില്‍ 7169 റണ്‍സാണ് താരം നേടിയത്. 203* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 41.43 ആവറേജും താരത്തിനുണ്ട്.
ലിസ്റ്റ് എയില്‍ 116 മത്സരത്തിലെ 103 ഇന്നിങ്‌സില്‍ നിന്ന് 3072 റണ്‍സും സാഹ തന്റെ അക്കൗണ്ടിലാക്കിയിട്ടുണ്ട്. മാത്രമല്ല ടി-20സില്‍ 225 മത്സരങ്ങളിലെ 227 ഇന്നിങ്‌സില്‍ നിന്ന് 4655 129 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരം നേടിയിട്ടുണ്ട്. 2008ല്‍ ഐ.പി.എല്ലിലൂടെയാണ് സാഹ ക്രിക്കറ്റ് മൈതാനത്തേക്ക് കടന്നുവരുന്നത്. 170 മത്സരം 145 ഇന്നിങ്‌സില്‍ നിന്ന് 2934 റണ്‍സും 115* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരം നേടി.
Content Highlight: Wridhiman Saha Retire From All Format In Cricket