Advertisement
Entertainment
പ്രതിഫലം പറയുന്നത് ലേലം വിളിക്കുന്നതുപോലെ, അവസാനമൊരു പ്രൈസിൽ എത്തുന്നതുവരെ വിലപേശണം: പൂജ മോഹൻരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 21, 02:53 am
Monday, 21st April 2025, 8:23 am

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ആവേശം, സൂക്ഷ്മദർശിനി ഈ വർഷം പുറത്തിറങ്ങിയ ഒരു ജാതി ജാതകം എന്നീ സിനിമകളിലൂടെ പ്രേഷകശ്രദ്ധ നേടിയ കഥാപാത്രമാണ് പൂജ മോഹൻരാജ്.

തൃശൂർ ഡ്രാമ സ്‌കൂളിൽ നിന്നും സിംഗപ്പൂർ ഇന്റർനാഷണൽ ആക്ടിങ് സ്‌കൂളിലും അഭിനയത്തിൽ നിന്നും അഭിനയത്തിൽ ഉപരിപഠനം എടുത്ത വ്യക്തിയാണ് പൂജ മോഹൻരാജ്. നാടകത്തിലൂടെയാണ് പൂജ സിനിമയിലേക്കെത്തുന്നത്. ഇപ്പോൾ പ്രതിഫലത്തെക്കുറിച്ച് സംസാരിക്കുകയാണ് പൂജ.

പ്രതിഫലം ലേലം വിളിക്കുന്നതുപോലെയാണെന്നാണ് താൻ എപ്പോഴും പറയുന്നതെന്നും അവസാനമൊരു പ്രൈസ് വരെ വിലപേശി എത്തിക്കണമെന്നും പൂജ പറയുന്നു.

ഓരോ സിനിമ കഴിയുമ്പോഴും നമുക്ക് കൂടുന്ന ഡിമാന്റ് അനുസരിച്ച് പ്രതിഫലം കുറച്ചുകൂടി ഉയർത്താൻ പറ്റുമെന്നും പ്രതിഫലം കുറക്കണമെന്ന് പറയുമ്പോൾ പ്രതിഫലം നന്നായി കുറയുന്നത് തങ്ങളെ പോലെയുള്ള ആർട്ടിസ്റ്റുകളുടെയാണെന്നും പൂജ പറഞ്ഞു.

ഇൻഡസ്ട്രി ഡൗൺ ആണെന്നൊക്കെയാണ് തങ്ങളുടെ അടുത്ത് പറയുകയെന്നും ഇത് ഒരിക്കലും താരങ്ങളുടെ അടുത്ത് പറയാറില്ലെന്നും പൂജ പറയുന്നു.

പറയുമ്പോൾ ചിലപ്പോൾ അവർ കുറയ്ക്കുന്നുണ്ടായിരിക്കാമെന്നും മിക്കപ്പോഴും ഏറ്റവും കുറയുന്നത് തങ്ങൾക്കായിരിക്കുമെന്നും പൂജ കൂട്ടിച്ചേർത്തു. ഐ ആം വിത്ത് ധന്യ വർമയോട് സംസാരിക്കുകയായിരുന്നു പൂജ മോഹൻരാജ്.

‘ഇതൊരു ലേലം വിളിക്കുന്നത് പോലെയാണെന്നാണ് ഞാൻ എപ്പോഴും പറയുന്നത്. അതായത് നമ്മൾ 10 പറഞ്ഞാൽ അവർ ഒരു രൂപ പറയും. അവസാനം ഇതിനൊരു പ്രൈസിൽ എത്തുന്നതുവരെ വിലപേശി എത്തിക്കണം.

അപ്പോൾ ഓരോ സിനിമ കഴിയുമ്പോഴും നമുക്ക് കൂടുന്ന ഡിമാന്റ് അനുസരിച്ച് ഈ പ്രൈസ് കുറച്ചുകൂടി പൊന്തിക്കാൻ പറ്റും. വില കുറക്കണമെന്ന് പറയുമ്പോൾ വില കട്ടാവുന്നത് ശരിക്കും നമ്മളുടെ പോലത്തെ ആർട്ടിസ്റ്റുകളുടെ ആണ്.

‘അയ്യോ ഇൻഡസ്ട്രി ഡൗൺ ആണ്’ എന്നൊക്കെയാണ് നമ്മുടെ അടുത്ത് പറയുന്നത്’ ഇത് ഒരിക്കലും താരങ്ങളുടെ അടുത്ത് പറയാറില്ല, പറയുമ്പോൾ ചിലപ്പോൾ അവർ കുറയ്ക്കുന്നുണ്ടായിരിക്കാം. പക്ഷെ, മിക്കപ്പോഴും ഏറ്റവും കുറയുന്നത് നമുക്കായിരിക്കും,’ പൂജ പറയുന്നു.

Content Highlight: Pooja Mohanraj Talking about Salary in film field