Kerala News
കോട്ടയത്ത് നിര്‍മാണത്തിലിരിക്കുന്ന കിണറിടിഞ്ഞ് വീണ് തൊഴിലാളി കുടുങ്ങി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 05, 12:06 pm
Wednesday, 5th February 2025, 5:36 pm

മീനച്ചില്‍: കോട്ടയം മീനച്ചിലില്‍ നിര്‍മാണത്തിലിരിക്കുന്ന കിണറിടിഞ്ഞ് വീണ് അപകടം. കിണറിടിഞ്ഞതിനെ തുടര്‍ന്ന് തൊഴിലാളിയായ കമ്പം സ്വദേശി രാമന്‍ കിണറില്‍ കുടുങ്ങുകയും ചെയ്തു.

കിണറിന്റെ ഒരു വശത്തെ മണ്ണിടിഞ്ഞതാണ് അപകടത്തിന് കാരണമായത്. തൊഴിലാളിയെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. ഫയര്‍ ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

മീനച്ചില്‍ ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചുള്ള കുടിവെള്ള പദ്ധതിയുടെ ഭാഗമായാണ് കിണര്‍ നിര്‍മാണം. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലിരിക്കെയാണ് കിണര്‍ ഇടിഞ്ഞത്.

കിണറിനടിയിലെ പാറ പൊട്ടിച്ച ശേഷം തൊഴിലാളി മുകളിലേക്ക് കയറുന്നതിനിടെയാണ് മണ്ണിടിഞ്ഞത്. തുടര്‍ന്ന് കിണറിന്റെ കോണ്‍ക്രീറ്റ് ഉള്‍പ്പെടെ ഇടിഞ്ഞ് താഴേക്ക് വീഴുകയും തൊഴിലാളി മണ്ണിനടിയില്‍ കുടുങ്ങുകയുമായിരുന്നു.

നിലവില്‍ കിണര്‍ ഒരു വശത്തേക്ക് ചരിഞ്ഞ നിലയിലാണ്. ഇപ്പോള്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ അടക്കം എത്തിച്ച് സ്ഥലത്തെ മണ്ണ് മാറ്റുന്ന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.

Content Highlight: Worker trapped in Kottayam after falling down well under construction