മോഹൻലാലും മീനയും പ്രധാനവേഷത്തിലെത്തി 2013ൽ റിലീസായ സൂപ്പർഹിറ്റ് സിനിമയാണ് ദൃശ്യം. ചിത്രത്തിൻ്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ജീത്തു ജോസഫാണ്. ഫാമിലി ത്രില്ലർ ഴോണറിലാണ് ചിത്രം പുറത്തിറങ്ങിയത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ദൃശ്യം നിർമിച്ചത്. ചിത്രത്തിൻ്റെ ഛായാഗ്രാഹണം നിർവഹിച്ചത് സുജിത്ത് വാസുദേവാണ്.
ഇപ്പോൾ പ്രധാനവേഷത്തിലെത്തിയ മീന ചിത്രത്തിൽ അധികം ലിപ്സ്റ്റിക് ഉപയോഗിച്ചിരുന്നുവെന്ന് പറയുകയാണ് സുജിത്ത്. അന്ന് താൻ ലിപ്സ്റ്റിക് കുറയ്ക്കാൻ പറഞ്ഞിരുന്നുവെന്നും സമയപരിമിധി കാരണം അതിൽ ശ്രദ്ധിക്കാൻ പറ്റിയില്ലെന്നും സുജിത്ത് പറഞ്ഞു.
പിന്നീട് സ്റ്റുഡിയോയിൽ പോയപ്പോൾ ഗ്രേഡിൽ ലിപ്സ് മാത്രം സെലക്ട് ചെയ്ത് ലിപ്സ്റ്റിക് കുറച്ചതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാലും അത് ട്രോൾ ആയെന്നും കൂട്ടിച്ചേർക്കുകയാണ് സുജിത്ത് വാസുദേവ്. സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിലാണ് സുജിത്ത് ഇക്കാര്യം പറഞ്ഞത്.
‘ഞങ്ങൾ ദൃശ്യം ചെയ്തുകൊണ്ടിരുന്നപ്പോൾ മീന അതിനകത്ത് കുറച്ച് ലിപ്സ്റ്റിക്കും കാര്യങ്ങളും ഉപയോഗിച്ചിരുന്നു. അന്ന് കുറയ്ക്കാൻ പറഞ്ഞിരുന്നു. പക്ഷെ നമ്മുടെ സമയപരിമിതി കാരണം അതിൽ മാത്രം ശ്രദ്ധിക്കാൻ പറ്റിയില്ല.
പിന്നീടത് ട്രോൾ ആയി. പക്ഷെ ലിപ്സ്റ്റിക് കൂടുതലായിരുന്നു എന്ന് എനിക്കറിയാം. എന്നിട്ടും ഞാനത് വിട്ടിട്ട് ഞാൻ സ്റ്റുഡിയോയിൽ പോയപ്പോൾ ഗ്രേഡിൽ ലിപ്സ് മാത്രം എടുത്ത് സെലക്ട് ചെയ്തിട്ട് കുറച്ച് കുറച്ച് കൊണ്ടുവരേണ്ടി വന്നു. അങ്ങനെയൊരു ബുദ്ധിമുട്ട് എനിക്ക് ഒരു സിനിമയിൽ മാത്രമാണ് ഉണ്ടായിട്ടുള്ളു,’ സുജിത്ത് വാസുദേവൻ പറഞ്ഞു.
2010ൽ പുറത്തിറങ്ങിയ ചേകവർ ആണ് സുജിത്തിൻ്റെ ആദ്യ സിനിമ. പിന്നീട് ദൃശ്യം, സെവെൻത്ത് ഡേ, മെമ്മറീസ്, അയാൾ, അനാർക്കലി എന്നീ ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവഹിച്ചു. 2013ൽ അയാൾ, മെമ്മറീസ് എന്ന ചിത്രങ്ങളിലൂടെ മികച്ച ഛായാഗ്രാഹകനുള്ള കേരള സംസ്ഥാന പുരസ്കാരം സ്വന്തമാക്കി.
പൃഥ്വിരാജ്, വേദിക എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി 2016ൽ പുറത്തിറങ്ങിയ ചിത്രമായ ജെയിംസ് ആൻഡ് ആലീസ് സംവിധാനം ചെയ്ത് സംവിധാനരംഗത്തേക്കും സുജിത്ത് കടന്നു.
Content Highlight: The actress in that Mohanlal film was told to wear less lipstick says Sujith Vasudev