ബെംഗളൂരു: കര്‍ണാടകയിലെ സെക്സ് സി.ഡി വിവാദത്തിന് പിന്നാല മുന്‍ ബി.ജെ.പി മന്ത്രി രമേശ് ജാര്‍ക്കി ഹോളിക്കെതിരെ പൊലീസില്‍ പരാതി നല്‍കി യുവതി. തന്റെ അഭിഭാഷകര്‍ വഴിയാണ് യുവതി പരാതി നല്‍കിയത്.
സി.ഡി വിവാദത്തിലെ ഇര പരാതി നല്‍കാന്‍ ആഗ്രഹിക്കുന്നുവെന്നും അവര്‍ രേഖാമൂലമുള്ള പരാതി അയച്ചിട്ടുണ്ടെന്നും അഭിഭാഷകര്‍ പറഞ്ഞു. യുവതി ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടുവെന്നും അഭിഭാഷകര്‍ പറഞ്ഞു.
എന്നാല്‍ തനിക്കെതിരെ ഗൂഢാലോചനയും ഭീഷണിപ്പെടുത്തലും നടക്കുന്നുണ്ടെന്ന പരാതിയുമായി ജാര്‍ക്കി ഹോളി രംഗത്തെത്തിയിരുന്നു.
25 കാരിയായ പെണ്‍കുട്ടിയെ സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് മന്ത്രി നിരന്തരം പീഡിപ്പിച്ചെന്ന് സാമൂഹ്യ പ്രവര്‍ത്തകനായ ദിനേഷ് കലഹള്ളിയാണ് ബെംഗളൂരു പൊലീസിന് പരാതി നല്‍കിയത്. പരാതിയോടൊപ്പം മന്ത്രിയുടേയും യുവതിയുടേയും സ്വകാര്യദൃശ്യങ്ങളും ഫോണ്‍ സംഭാഷണങ്ങളും അടങ്ങിയ സി.ഡിയും നല്‍കിയിരുന്നു.
ഇതിന് പിന്നാലെ മന്ത്രിസ്ഥാനം ജാര്‍ക്കി ഹോളി രാജിവെച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക