Advertisement
national news
ഉദ്ദവ് താക്കറെ നടത്തിയ മറ്റൊരു അഴിമതി കൂടി ഉടന്‍ പുറത്തുകൊണ്ടുവരുമെന്ന് ബി.ജെ.പി നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Apr 14, 12:42 pm
Thursday, 14th April 2022, 6:12 pm

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ നടത്തിയ മറ്റൊരു അഴിമതി കൂടി ഉടന്‍ പുറത്തുകൊണ്ടുവരുമെന്ന് ബി.ജെ.പി നേതാവ് കിരിത് സോമയ്യ.

‘നാളെ, ഞാന്‍ താക്കറെ സര്‍ക്കാരിന്റെ മറ്റൊരു അഴിമതി പുറത്തുകൊണ്ടുവരും. അഴിമതി നടത്തുന്നതില്‍ എന്തുകൊണ്ടാണ് എന്നെ സമീപിക്കാന്‍ കഴിയാതിരുന്നത് എന്നതിന് ഞാന്‍ ഉത്തരം പറയും.

ഇ.ഡി ഒരു ഡസന്‍ എം.വി.എ നേതാക്കളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയിട്ടുണ്ട്. അനില്‍ ദേശ്മുഖ്, ശ്രീധര്‍ പടങ്കര്‍, നവാബ് മാലിക്, എന്നിവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. സഞ്ജയ് റാവത്ത്, യശ്വന്ത് ജാദവ്, അജിത് പവാര്‍ തുടങ്ങിയവരുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടിയിട്ടുണ്ട്,’ കിരിത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഐ.എന്‍.എസ് വിക്രാന്ത് സാമ്പത്തിക തകര്‍ച്ചയ്ക്ക് മുംബൈയിലെ ട്രോംബെ പൊലീസ് കിരിത് സോമയ്യയ്ക്കും നീല്‍ സോമയ്യയ്ക്കുമെതിരെ സെക്ഷന്‍ 420 (വഞ്ചന, സത്യസന്ധതയില്ലാതെ സ്വത്ത് കൈമാറല്‍), 406 (വിശ്വാസലംഘനത്തിനുള്ള ശിക്ഷ), 34 (പൊതു ഉദ്ദേശം മെച്ചപ്പെടുത്തുന്നതിനായി നിരവധി വ്യക്തികള്‍ ചെയ്ത പ്രവൃത്തികള്‍) എന്നിവ പ്രകാരം നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഡീകമ്മീഷന്‍ ചെയ്ത നാവികസേനാ വിമാനവാഹിനിക്കപ്പലായ വിക്രാന്ത് രക്ഷിക്കാനെന്ന പേരില്‍ സ്വരൂപിച്ച പണം ദുരുപയോഗം ചെയ്തെന്ന കേസില്‍ കിരിത് സോമയ്യയ്ക്ക് ബോംബെ ഹൈക്കോടതി ബുധനാഴ്ച അറസ്റ്റില്‍ നിന്ന് ഇടക്കാല സംരക്ഷണം അനുവദിച്ചിരുന്നു.

Content Highlights: Will Reveal Another Scam Of Uddhav Thackeray Government: BJP’s Kirit Somaiya