ഭോപ്പാല്‍: കൊവിഡ് പ്രതിരോധ വാക്‌സിന്‍ എടുക്കില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. ആദ്യം മറ്റുള്ളവര്‍ പ്രതിരോധ കുത്തിവെപ്പ് എടുക്കട്ടെയെന്നും ഇപ്പോള്‍ വാക്‌സിന്‍ എടുക്കണ്ടാ എന്നാണ് തീരുമാനിച്ചിരിക്കുന്നതെന്നും ചൗഹാന്‍ പറഞ്ഞു.
‘ഇപ്പോള്‍ വാക്‌സിനേഷന്‍ എടുക്കേണ്ട എന്നാണ് ഞാന്‍ തീരുമാനിച്ചിരിക്കുന്നത്. ആദ്യം അത് മറ്റുള്ളവര്‍ക്ക് നല്‍കണം. എന്റെ ഊഴം പിന്നീട്. മുന്‍ഗണനാ ഗ്രൂപ്പുകള്‍ക്ക് വാക്‌സിന്‍ നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്, ”ചൗഹാന്‍ പറഞ്ഞു.
എന്നാല്‍ വാക്‌സിന്റെ ഉപയോഗത്തിന് അനുമതി നല്‍കിയതില്‍ പല സംശയങ്ങളും ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ വാക്‌സിന്‍ എടുക്കാന്‍ തയ്യാറാകുന്നില്ലെന്ന ചൗഹാന്റെ തീരുമാനം ഭയം കൊണ്ടാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്.
ചൗഹാനെ വിമര്‍ശിച്ചുകൊണ്ട് പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണും രംഗത്തുവന്നിട്ടണ്ട്. കൊവിഡ് വാക്‌സിന്റെ ഫലപ്രാപ്തിയെക്കുറിച്ചും പാര്‍ശ്വഫലങ്ങളെക്കുറിച്ചും അംഗീകാരത്തെക്കുറിച്ചുമൊക്കെ നിരവധി സംശയങ്ങള്‍ ഉയര്‍ന്നിട്ടുള്ളതിനാല്‍ മറ്റുള്ളവരെ പ്രതിരോധ കുത്തിവെപ്പിന് വിധേയമാക്കുന്നതിന് മുമ്പ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും മന്ത്രിമാരുമൊക്കെയാണ് ആദ്യം വാക്‌സിനെടുക്കേണ്ടതെന്ന് ഭൂഷണ്‍ പറഞ്ഞു.
വാക്സിന്റെ മൂന്നാംഘട്ട ട്രയല്‍ ഇതുവരെ നടത്താത്തതും ദീര്‍ഘകാല പാര്‍ശ്വഫലങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കപ്പെട്ടിട്ടില്ലാത്തതും ചൂണ്ടിക്കാട്ടി നേരത്തേയും പ്രശാന്ത് ഭൂഷണ്‍ രംഗത്തെത്തിയിരുന്നു. ഇതൊന്നും ചെയ്യാതെ എങ്ങനെയാണ് ഡ്രഗ് കണ്‍ട്രോളര്‍ വാക്സിന്‍ 110 ശതമാനം സുരക്ഷിതമാണെന്ന് പറയുന്നതെന്നായിരുന്നു അദ്ദേഹം ചോദിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക