കൊച്ചി: ഇടതുപക്ഷത്തിന് ചരിത്ര വിജയം സമ്മാനിച്ചവര്‍ക്ക് നന്ദി പറഞ്ഞ് എം.സ്വരാജ്. തൃപ്പൂണിത്തുറയിലെ ജനവിധിയും തുറന്ന മനസോടെ സ്വീകരിയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്കിലൂടെയായിരുന്നു സ്വരാജിന്റെ പ്രതികരണം. തൃപ്പൂണിത്തുറയില്‍ ഇടതുപക്ഷത്തിനായി പ്രവര്‍ത്തിച്ച എല്ലാ ഇടതു മുന്നണി പ്രവര്‍ത്തകര്‍ക്കും വോട്ടര്‍മാര്‍ക്കും നന്ദി പറയുന്നെന്നും അദ്ദേഹം പറഞ്ഞു.
വര്‍ഗീയതയ്ക്കും അഴിമതിയ്ക്കുമെതിരായ നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാതെ തുടര്‍ന്നും മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.
തൃപ്പൂണിത്തുറയില്‍ 992 വോട്ടുകള്‍ക്കാണ് കെ ബാബുവിനോട് എം. സ്വരാജ് പരാജയപ്പെട്ടത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.സ്വരാജ് 64325 ഇലക്ട്രല്‍ വോട്ടുകളും 558 പോസ്റ്റല്‍ വോട്ടുകളും അടക്കം 64883 വോട്ടുകളാണ് നേടിയത്.
ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ഡോക്ടര്‍ കെ.എസ് രാധാകൃഷ്ണന്‍ 23578 ഇലക്ട്രല്‍ വോട്ടുകളും 178 പോസ്റ്റല്‍ വോട്ടുകളും അടക്കം 23756 വോട്ടുകളാണ് നേടിയത്.
അതായത് 2016 ല്‍ നിന്ന് 2021 ല്‍ എത്തുമ്പോള്‍ കെ.ബാബു തനിക്ക് മുമ്പ് ലഭിച്ച വോട്ടില്‍ നിന്ന് 7645 വോട്ടുകളുടെ നേട്ടം ഉണ്ടാക്കി. എം.സ്വരാജ് 2168 വോട്ടുകളുടെ നേട്ടം ഉണ്ടാക്കിയപ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് മുമ്പ് കിട്ടിയ വോട്ടില്‍ നിന്ന് 6087 വോട്ടിന്റെ കുറവാണ് ഉണ്ടായത്.
992 വോട്ടുകള്‍ക്ക് മാത്രമാണ് എം.സ്വരാജിനോട് കെ.ബാബു വിജയിച്ചത്.
എം. സ്വരാജിന്റെ ഫേസ്ബുക്ക് പേസ്റ്റ് പൂര്‍ണരൂപം,
കേരളം ചരിത്രം തിരുത്തിക്കുറിച്ചിരിയ്ക്കുന്നു. ഇടതു പക്ഷത്തിന് ചരിത്രവിജയം സമ്മാനിച്ച കേരള ജനതയ്ക്ക് അഭിവാദ്യങ്ങള്‍.
തൃപ്പൂണിത്തുറയിലെ ജനവിധിയും തുറന്ന മനസോടെ സ്വീകരിയ്ക്കുന്നു.
തൃപ്പൂണിത്തുറയില്‍ ഇടതുപക്ഷത്തിനായി പ്രവര്‍ത്തിച്ച എല്ലാ ഇടതു മുന്നണി പ്രവര്‍ത്തകര്‍ക്കും വോട്ടര്‍മാര്‍ക്കും നന്ദി പറയുന്നു.
വര്‍ഗീയതയ്ക്കും അഴിമതിയ്ക്കുമെതിരായ നിലപാടുകളില്‍ വിട്ടുവീഴ്ച്ച ചെയ്യാതെ തുടര്‍ന്നും മുന്നോട്ടു പോകും. സമൂഹത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇടവേളകളില്ല…
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക