Kerala News
ബി.ജെ.പിയെ അവരുടെ മടയില്‍ പോയി നേരിടും; പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള തീരുമാനങ്ങള്‍ അഹമ്മദാബാദിലെ യോഗത്തിലുണ്ടാവും: രമേശ് ചെന്നിത്തല
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 08, 07:57 am
Tuesday, 8th April 2025, 1:27 pm

തിരുവനന്തപുരം: ബി.ജെ.പിയെ അവരുടെ മടയില്‍ പോയി നേരിടുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അഹമ്മദാബാദില്‍ വെച്ച് നടത്തുന്ന നേതൃയോഗത്തെ സംബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവിധ സംസ്ഥാനങ്ങളിലായി സുപ്രധാന തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗം അഹമ്മദാബാദില്‍ വെച്ച് ചേരുന്നത്.

അതേസമയം അഹമ്മദാബാദ് യോഗം ചരിത്രപരമാണെന്നും പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള തീരുമാനങ്ങള്‍ ഉണ്ടാവുമെന്നും ബി.ജെ.പിയെ അവരുടെ മടയില്‍ പോയി നേരിടുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. യോഗത്തില്‍ വഖഫും ട്രംപിന്റെ പകര ചുങ്കവുമടക്കം ചര്‍ച്ചയാവുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ന് (ചൊവ്വാഴ്ച) കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗവും പിന്നാലെ അടുത്ത ദിവസം അഹമ്മദാബാദില്‍ സമ്പൂര്‍ണ പാര്‍ട്ടി കണ്‍വെന്‍ഷനുമാണ് നടക്കുക.

updating…

Content Highlight: Will confront BJP in its own backyard; Decisions to strengthen the party will be taken in the meeting in Ahmedabad: Ramesh Chennithala