രഞ്ജിത് മലയാളസിനിമക്ക് സമ്മാനിച്ച നടനാണ് പൃഥ്വിരാജ്. നന്ദനം എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന പൃഥ്വിരാജ് വളരെ പെട്ടെന്ന് മലയാളത്തിലെ മുന്‍നിരയിലേക്കുയര്‍ന്നു. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിച്ചു. ഗായകന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നീ മേഖലകളില്‍ തന്റെ കയ്യൊപ്പ് പതിപ്പിക്കാനും പൃഥ്വിക്ക് സാധിച്ചു.
മലയാളത്തിലെ മള്‍ട്ടിസ്റ്റാര്‍ സിനിമകളെക്കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ്. മലയാളത്തില്‍ പഴയകാല നടന്മാര്‍ ഒരുമിച്ച് ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ടായിരുന്നെന്ന് പൃഥ്വിരാജ് പറഞ്ഞു. എന്നാല്‍ ഒരുഘട്ടത്തില്‍ ഇത്തരം സിനിമകള്‍ ചെയ്യുന്നത് കുറഞ്ഞെന്നും തനിക്ക് ശേഷം വന്ന നടന്മാര്‍ ആദ്യകാലങ്ങളില്‍ അത്തരം സിനിമകള്‍ ചെയ്യാറില്ലായിരുന്നെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു.
ബാംഗ്ലൂര്‍ ഡേയ്‌സ്, അമര്‍ അക്ബര്‍ അന്തോണി എന്നീ സിനിമകള്‍ മാത്രമാണ് വന്നതെന്നും അല്ലാതെ മറ്റ് പ്രൊജക്ടുകള്‍ വന്നിട്ടില്ലെന്നും പൃഥ്വിരാജ് പറയുന്നു. ഒന്നിലധികം നടന്മാര്‍ക്ക് ഈക്വല്‍ സ്‌ക്രീന്‍ സ്‌പേസുള്ള പ്രൊജക്ടുകള്‍ വരാത്തതുകൊണ്ടാണ് ആരും മള്‍ട്ടിസ്റ്റാര്‍ പ്രൊജക്ടുകള്‍ക്ക് മുന്‍കൈയെടുക്കാത്തതെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ സ്‌ക്രീനില്‍ മാത്രമാണ് ഈ ഒത്തുചേരല്‍ നടക്കാത്തതെന്നും പൃഥ്വിരാജ് പറഞ്ഞു. ഓഫ് സ്‌ക്രീനില്‍ തങ്ങളെല്ലാവരും വളരെ അടുപ്പത്തിലാണെന്നും കൊച്ചിയെ ചുറ്റിപ്പറ്റിയാണ് പലരും താമസിക്കുന്നതെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു. ഷൂട്ടിന്റെ ആവശ്യത്തിനായി താന്‍ ഒരാഴ്ചക്ക് മുകളില്‍ കൊച്ചിയില്‍ താമസിച്ചാല്‍ ദുല്‍ഖറിനയും ഫഹദിനെയും വിളിച്ച് എവിടെയാണെന്ന് ചോദിക്കുമെന്നും പൃഥ്വി പറഞ്ഞു. ഗലാട്ടാ പ്ലസിനോട് സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.
‘ഒരുകാലത്ത് മലയാളത്തില്‍ ഒരുപാട് മള്‍ട്ടിസ്റ്റാര്‍ സിനിമകള്‍ വന്നിരുന്നു. എനിക്ക് ശേഷം വന്ന നടന്മാര്‍ അതിനോട് താത്പര്യം കാണിക്കുന്നില്ല. ബാംഗ്ലൂര്‍ ഡേയ്‌സ്, അമര്‍ അക്ബര്‍ അന്തോണി എന്നീ സിനിമകള്‍ മാത്രമാണ് ഇതിനൊരു അപവാദം. ഒരുപക്ഷേ, ഒന്നിലധികം ആക്ടേഴ്‌സിന് ഈക്വല്‍ സ്‌ക്രീന്‍ സ്‌പേസ് കൊടുക്കാന്‍ കഴിയുന്ന സ്‌ക്രിപ്റ്റുകള്‍ വരാത്തതുകൊണ്ടാകാം അത്തരം പ്രൊജക്ടുകള്‍ നടക്കാത്തത്.
സ്‌ക്രീനില്‍ മാത്രമാണ് ഇത് നടക്കാത്തത്. ഓഫ് സ്‌ക്രീനില്‍ ഞങ്ങളെല്ലാവരും കണക്ടഡാണ്. എല്ലാവരും കൊച്ചിയെ ചുറ്റിപ്പറ്റിയാണ് ജീവിക്കുന്നത്. ഷൂട്ടിന്റെ ആവശ്യത്തിനായി കൊച്ചിയില്‍ ഒരാഴ്ചയിലധികം താമസിക്കേണ്ടി വന്നാല്‍ ഞാന്‍ ദുല്‍ഖറിനെയും ഫഹദിനെയുമൊക്കെ വിളിച്ച് ‘എവിടെയാണ് ബഡ്ഡി’ എന്ന് അന്വേഷിക്കും,’ പൃഥ്വിരാജ് പറയുന്നു.
Content Highlight: Prithviraj about Multistar projects in Malayalam industry