രാമനുമായി ബന്ധപ്പെട്ട ക്ഷേത്ര നിര്‍മ്മാണം നടത്താന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍; നിര്‍മ്മാണ ചെലവ് 15 കോടി രൂപ
national news
രാമനുമായി ബന്ധപ്പെട്ട ക്ഷേത്ര നിര്‍മ്മാണം നടത്താന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍; നിര്‍മ്മാണ ചെലവ് 15 കോടി രൂപ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd August 2020, 7:30 pm

റായ്പൂര്‍: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് ഓഗസ്ത് 5ന് തുടക്കം കുറിക്കവേ ശ്രീരാമന്റെ മാതാവ് കൗസല്യയെ പ്രതിഷ്ഠയുള്ള ക്ഷേത്രം പണിയാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ് സര്‍ക്കാര്‍. ചത്തീസ്ഗഡ് സര്‍ക്കാരാണ് ഈ തീരുമാനത്തിന് പിന്നില്‍.

രാമ മാതാവിന്റെ ജന്മസ്ഥലമായ ചന്ദ്രഖുറിയിലാണ് ക്ഷേത്രം നിര്‍മ്മിക്കുന്നത്. ക്ഷേത്രത്തിന്റെ രേഖാചിത്രം പൂര്‍ത്തിയായി. ക്ഷേത്രത്തിന്റെ നിര്‍മ്മാണം ഓഗസ്ത് മാസത്തില്‍ തന്നെ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ഭൂപേഷ് ഭാഗെല്‍ പറഞ്ഞു.

കൗസല്യ പ്രതിഷ്ഠയായി വരുന്ന ഇന്ത്യയിലെ ഏക ക്ഷേത്രം ചന്ദ്രഖുറിയിലാണുള്ളത്. നിലവിലുള്ള ക്ഷേത്രം നിലനിര്‍ത്തി ഗ്രാന്‍ഡ് ടെംപിള്‍ കോംപ്ലക്‌സ് ആണ് നിര്‍മ്മിക്കുന്നത്.

രണ്ട് ഘട്ടമായാണ് കോംപ്ലക്‌സിന്റെ നിര്‍മ്മാണം നടക്കുക. 15.78 കോടി രൂപയാണ് നിര്‍മ്മാണ ചെലവ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ