ന്യൂദല്‍ഹി: ഇസ്രാഈല്‍ കമ്പനിയായ എന്‍.എസ്.ഒ ഇന്ത്യയില്‍ നടത്തിയ ചാരപ്രവര്‍ത്തിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോരുന്നതായി നേരത്തെ രണ്ടു തവണ കേന്ദ്രത്തിന് മുന്നറിയിപ്പ് നല്‍കിയെന്നെന്ന് പേരു വെളിപ്പെടുത്താത്ത വാട്‌സ് ആപ്പ് അധികൃതര്‍ പറയുന്നു.
കഴിഞ്ഞ സെപ്റ്റംബറില്‍ എന്‍.എസ്.ഒ ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തുന്നതായി വാട്‌സ് ആപ്പ് കേന്ദ്രത്തെ അറിയിച്ചിരുന്നു. അതിനു മുന്‍പ് മെയ് മാസത്തില്‍ ഇതിന്റെ സൂചനയും നല്‍കിയിരുന്നു. 121 ഇന്ത്യക്കാരുടെ വിവരങ്ങളാണ് ചോര്‍ത്തപ്പെട്ടിരിക്കുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഐ.എസ്.ഒ കമ്പനി ഉന്നം വെച്ചിരിക്കുന്നവരുടെ ഫോണിലേക്ക് വാട്‌സ്ആപ്പ് വീഡിയോ കോള്‍ വഴിയാണ് ചോര്‍ത്തല്‍ നടത്തുക. കോള്‍ എടുത്തിട്ടില്ലെങ്കിലും റിംങ്ങ് ചെയ്തു തുടങ്ങുന്നതു മുതല്‍ ഇയാളുടെ ഫോണിലേക്ക് കടക്കുന്ന പെഗാസസ് എന്ന ചാര സ്‌പൈവെയര്‍ ഫോണിലെ എല്ലാ വിവരങ്ങളും ശേഖരിക്കുന്നു.ഫോണിലെ ക്യാമറയും മൈക്കും വരെ ഹാക്ക് ചെയ്യുന്ന കമ്പനി രഹസ്യമായി ഇവരുടെ ദൈനംദിന പ്രവര്‍ത്തികളും സംഭാഷണങ്ങളും നിരീക്ഷിക്കുന്നു.