ന്യൂദല്‍ഹി: സ്വകാര്യനയം നടപ്പാക്കുന്നത് നീട്ടിവെച്ച് വാട്‌സ് ആപ്പ്. മേയ് മാസം 15 വരെ പുതിയ നയം നടപ്പാക്കില്ല. പുതിയ നയം സംബന്ധിച്ച് ഉപയോക്താക്കള്‍ക്കിടയില്‍ ഉള്ള തെറ്റിദ്ധാരണകള്‍ മാറ്റാന്‍ നടപടി എടുക്കുമെന്നും കമ്പനി അറിയിച്ചു.
വാട്‌സ് ആപ്പ് സ്വകാര്യനയം പുതുക്കിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരുന്നു. ഇതിന് പിന്നാലെ വാട്‌സ് ആപ്പിനെതിരെ വിമര്‍ശനം ഉയര്‍ന്നുവരുന്നതിനിടെയാണ് സ്വകാര്യ നയം നടപ്പാക്കുന്ന തീരുമാനം താല്‍ക്കാലികമായി നീട്ടിവെച്ചിരിക്കുന്നത്.
സ്വകാര്യ നയം നടപ്പാക്കുന്നത് നീട്ടിവെക്കുന്നുവെന്ന് അറിയിച്ച കമ്പനി, വാട്‌സ് ആപ്പില്‍ അയക്കുന്ന വ്യക്തിഗത സന്ദേശങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്തിട്ട് തന്നെയാണ് ഉള്ളതെന്നും പറഞ്ഞു.
ഉപയോക്താവിന്റെ ഫോണ്‍ നമ്പറോ എവിടേക്കെല്ലാം പോകുന്നു എന്നതോ ഉള്ള വിവരങ്ങള്‍ ഫേസ്ബുക്കിനോ മറ്റുള്ളവര്‍ക്കോ മറിച്ചു നല്‍കില്ലെന്നാണ് വാട്‌സ് ആപ്പ് പറയുന്നത്. മാതൃ കമ്പനിയായ ഫേസ്ബുക്കുമായി വിവരങ്ങള്‍ പങ്കുവയ്ക്കുന്നത് സംബന്ധിക്കുന്നതാണ് പുതിയ നയം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക