തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശം പറഞ്ഞു വോട്ട് പിടിക്കാന്‍ ബി.ജെ.പിക്ക് എന്ത് അവകാശമാണുള്ളതെന്ന് ശശി തരൂര്‍ എം.പി. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി എന്ന നിലയില്‍ ഒരു നിയമം കൊണ്ട് വരാന്‍ കഴിഞ്ഞോയെന്നും ശശി തരൂര്‍ ചോദിച്ചു.
വര്‍ഗീയത പറഞ്ഞു വോട്ട് പിടിക്കലാണ് ബി.ജെ.പിയുടെ നയമെന്നും അവര്‍ക്ക് കേരളത്തിന്റെ വികസനത്തിന് വേണ്ടി ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും ശശി തരൂര്‍ പറഞ്ഞു.
ജനങ്ങള്‍ വോട്ട് ചെയ്യാനിറങ്ങണമെന്നും മലയാളികള്‍ ബുദ്ധിയുള്ളവരാണ്. വോട്ട് പാഴാക്കി ബി.ജെ.പിക്ക് കൊടുത്താല്‍ ആര്‍ക്കാണ് ഗുണം ചെയ്യാന്‍ പോകുന്നതെന്നും അദ്ദേഹം ചോദിച്ചു.
സംസ്ഥാനത്ത് യു.ഡി.എഫിന് അനുകൂലമായ തരംഗമാണെന്നും സര്‍വ്വേഫലം അല്ല നാട്ടിലെ സ്ഥിതിയെന്നും പത്തുദിവസത്തിനുള്ളില്‍ ഇവിടെ വലിയ മാറ്റം വന്നിട്ടുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു.
കായംകുളത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അരിത ബാബുവിനെ പരിഹസിച്ച ആരിഫിന്റെ പ്രസ്താവനയ്‌ക്കെതിരെയും ശശി തരൂര്‍ രംഗത്ത് എത്തി. പാല്‍ വിറ്റ് ജീവിക്കുന്നത് അഭിമാനിക്കേണ്ട കാര്യമാണെന്നും ആരിഫിന്റെ പ്രസ്താവന മോശമായി പോയെന്നും അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക