ന്യൂദല്‍ഹി: ഇന്ത്യയുടെ 73ാമത് റിപബ്ലിക് ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്ല്‍. റിപബ്ലിക് ദിനത്തിന്റെ ഭാഗമായി ഇന്ത്യന്‍ പ്രധാനമന്ത്രി തനിക്ക് പേഴ്‌സണലായി മെസേജ് അയച്ചിരുന്നുവെന്നും ഗെയ്ല്‍ പറയുന്നു.
ട്വിറ്ററിലൂടെയായിരുന്നു ഗെയ്‌ലിന്റെ പ്രതികരണം.
I would like to congratulate India on their 73rd Republic Day. I woke up to a personal message from Prime Minister Modi @narendramodi reaffirming my close personal ties with him and to the people of India. Congratulations from the Universe Boss and nuff love 🇮🇳🇯🇲❤️🙏🏿
— Chris Gayle (@henrygayle) January 26, 2022
‘ഇന്ത്യയുടെ 73ാം റിപബ്ലിക് ദിനത്തില്‍ ആശംസകള്‍ നേരാന്‍ ആഗ്രഹിക്കുന്നു. ഇന്ന് രാവിലെ പ്രധാനമനത്രിയുടെ പേഴ്‌സണലായി അയച്ച സന്ദേശം കേട്ടാണ് ഉറക്കമുണര്‍ന്നത്. അദ്ദേഹവുമായും ഇന്ത്യയിലെ ജനങ്ങളുമായും എന്റെ വ്യക്തിപരമായ ബന്ധം വീണ്ടും ഉറപ്പിക്കുകയാണ്. യൂണിവേഴ്‌സല്‍ ബോസിന്റെ ആശംസകള്‍,’ ഗെയ്ല്‍ ട്വീറ്റ് ചെയ്തു.
ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകര്‍ക്ക് പ്രത്യേകിച്ചൊരിഷ്ടമുള്ള താരമാണ് യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്ല്‍. വിന്‍ഡീസിനൊപ്പമുള്ള കളിയില്‍ മാത്രമല്ല, ഐ.പി.എല്ലിലും താരം തന്റെ ടീമുകള്‍ക്ക് വേണ്ടി റണ്ണടിച്ചു കൂട്ടിയിരുന്നു.
ഐ.പി.എല്ലിന്റെ ഭാഗമായി ഏറെ നാള്‍ ഇന്ത്യയില്‍ കഴിഞ്ഞിരുന്ന താരം തനിക്കേറ്റവും ഇഷ്ടപ്പെട്ട സ്ഥലങ്ങളില്‍ ഒന്നാണ് ഇന്ത്യയെന്നും നേരത്തെ പറഞ്ഞിരുന്നു.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ നിന്ന് തന്റെ ഐ.പി.എല്‍ കരിയറാരംഭിച്ച ഗെയ്ല്‍ ബെംഗളൂരു റോയല്‍ ചാലഞ്ചേഴ്‌സിനും പഞ്ചാബ് കിംഗ്‌സിനും വേണ്ടി കളിച്ചിരുന്നു.
ഐ.പി.എല്ലിന്റെ കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിംഗ്‌സിന്റെ ഭാഗമായിരുന്ന താരത്തിന് തന്റെ സ്വാഭാവികമായ ആക്രമണശൈലി പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല.
ഇത്തവണത്തെ ഐ.പി.എല്ലില്‍ ഗെയ്ല്‍ കളിച്ചേക്കില്ല എന്നാണ് പുറത്തു വരുന്ന സൂചനകള്‍. മെഗാലേലത്തിന് മുന്നോടിയായി താരങ്ങള്‍ പേരും അടിസ്ഥാന വിലയും രജിസറ്റര്‍ ചെയ്യേണ്ടിയിരുന്ന സമയത്ത് ഗെയ്ല്‍ തന്റെ പേര് നല്‍കിയിരുന്നില്ല. ഇതേത്തുടര്‍ന്ന് താരത്തിന് ഇത്തവണ ലേലത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ല.
Content Highlight: West Indies cricketer Chris Gayle congratulated India on their 73rd Republic Day