മമതാ ദീദിയെയും സ്റ്റാലിനെയും സഹായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്ന് പ്രശാന്ത് കിഷോര്‍; തെരഞ്ഞെടുപ്പ് ഉപദേശക ജോലി ഉപേക്ഷിക്കുന്നെന്നും പ്രഖ്യാപനം
Assembly Election 2021
മമതാ ദീദിയെയും സ്റ്റാലിനെയും സഹായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്ന് പ്രശാന്ത് കിഷോര്‍; തെരഞ്ഞെടുപ്പ് ഉപദേശക ജോലി ഉപേക്ഷിക്കുന്നെന്നും പ്രഖ്യാപനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 2nd May 2021, 4:37 pm

ന്യൂദല്‍ഹി: ഏറ്റെടുത്ത ജോലി പൂര്‍ത്തിയായതോടെ താന്‍ തെരഞ്ഞെടുപ്പ് ഉപദേശക ജോലി ഉപേക്ഷിക്കുകയാണെന്ന് തെരഞ്ഞെടുപ്പ് തന്ത്രഞ്ജന്‍ പ്രശാന്ത് കിഷോര്‍. എന്‍.ഡി.ടി.വിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു പ്രശാന്തിന്റെ പ്രഖ്യാപനം.

തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ മമതയെയും തമിഴ്‌നാട്ടില്‍ എം.കെ സ്റ്റാലിനെയും സഹായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.

താന്‍ ജോലിയില്‍ നിന്ന് പിന്മാറുകയാണെന്ന പ്രശാന്ത് കിഷോറിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഇനി എന്താണ് പരിപാടി എന്ന അവതാരകന്റെ ചോദ്യത്തിന് താന്‍ ഇനി മിക്കവാറും അസാമില്‍ കുടുംബത്തോടെ താമസം മാറുകയും ചായത്തോട്ടം സ്ഥാപിക്കുകയുമായിരിക്കും ചെയ്യുക എന്നും അദ്ദേഹം പറഞ്ഞു.

വന്‍ വിജയമാണ് തമിഴ്‌നാട്ടില്‍ എം.കെ സ്റ്റാലിനും പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജിയും നേടിയത്. തമിഴ്‌നാട്ടില്‍ 234 അംഗ നിയമസഭയില്‍ ഡി.എം.കെ മുന്നണി 143 സീറ്റിലും അണ്ണാ ഡി.എം.കെ മുന്നണി 90 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. ഒരു സീറ്റില്‍ മക്കള്‍ നീതി മയ്യവും ലീഡ് ചെയ്യുന്നുണ്ട്.

ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് 212 സീറ്റുകളിലും എന്‍.ഡി.എ സഖ്യം 78 സീറ്റുകളിലും ഇടതുമുന്നണിക്ക് ഒരു സീറ്റിലുമാണ് ലീഡുള്ളത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: West  Bengal Election 2021 Prashant Kishore says he is happy to help Mamata and Stalin; Announcing his resignation as an election adviser