ചെന്നൈ: പ്രമുഖ ബിസിനസ് ഗ്രൂപ്പായ ചെട്ടിനാടിന്റെ ഓഫീസുകളില്‍ നടന്ന പരിശോധന അവസാനിച്ചു. ബുധനാഴ്ച രാവിലെ ആരംഭിച്ച പരിശോധനയാണ് അവസാനിച്ചത്.
ചെന്നൈ ആസ്ഥാനമായുള്ള ചെട്ടിനാട് ഗ്രൂപ്പിന്റെ തമിഴ്‌നാട്, കര്‍ണാടക ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ ഓഫീസുകളിലും ഫാക്ടറികളിലും കമ്പനിയുമായി ബന്ധപ്പെട്ടവരുടെ വീടുകളിലുമാണ് ഒരേ സമയം പരിശോധന ആരംഭിച്ചത്.
വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ 700 കോടി രൂപയുടെ നികുതി വെട്ടിപ്പും 110 കോടിയുടെ വിദേശ സ്ഥിരനിക്ഷേപും പിടികൂടിയിട്ടുണ്ട്. 67 ഇടങ്ങളിലാണ് ഒരേസമയം പരിശോധന ആരംഭിച്ചത്.
ഇതിനു പുറമെ കമ്പനിയുടെ ചെലവു പെരുപ്പിച്ചു കാണിച്ചും തട്ടിപ്പ് നടന്നതായി ആദായ നികുതി വകുപ്പ് കണ്ടെത്തി. ചെട്ടിനാടിന്റെ സിമന്റ് കമ്പനികള്‍ക്ക് പുറമെ ഗ്രൂപ്പ് നടത്തുന്ന മെഡിക്കല്‍ കോളെജിലും തട്ടിപ്പ് കണ്ടെത്തിയിട്ടുണ്ട്.
കോളെജില്‍ പി.ജി അഡ്മിഷന് വേണ്ടി കള്ളപ്പണം വാങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്. 435 കോടി രൂപയാണ് രേഖകളില്‍ തട്ടിപ്പ് കാണിച്ച് ഗ്രൂപ്പ് വെട്ടിച്ചെടുത്തത്.
വിവിധ സംസ്ഥാനങ്ങളിലായി 400 ആദായ നികുതി ഉദ്യോഗസ്ഥരാണ് പരിശോധനയില്‍ പങ്കെടുത്തത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക