ബാഷറിനെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നു; പക്ഷെ, ഒടുവില്‍ സമ്മതിച്ച് ട്രംപ്
World News
ബാഷറിനെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നു; പക്ഷെ, ഒടുവില്‍ സമ്മതിച്ച് ട്രംപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 16th September 2020, 11:48 am

ന്യൂയോര്‍ക്ക്: സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ വധിക്കാന്‍ അമേരിക്ക പദ്ധതിയിട്ടിരുന്നെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ അന്നത്തെ പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് ഇതിനെ എതിര്‍ത്തതു മൂലം ഇത് നടക്കാതെ പോവുകയുമായിരുന്നെന്നാണ് ട്രംപിന്റെ വെളിപ്പെടുത്തല്‍.

ഫോക്‌സ് ആന്‍ഡ് ഫ്രണ്ട്‌സ് എന്ന മോണിംഗ് ന്യൂസ് ഷോയിലിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ബാഷര്‍ അല്‍ അസദിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് പ്രസിഡന്റിന്റെ പ്രതികരണം.

2017 ല്‍ സിറിയയില്‍ പ്രതിഷേധക്കാര്‍ക്കു നേരെ ബാഷര്‍ അല്‍ അസദ് രാസായുധാക്രമണം നടത്തിയതിനു ശേഷമാണ് ട്രംപ് അസദിനെ വധിക്കാന്‍ പദ്ധതിയിട്ടത്.

2018 ല്‍ വാഷിംഗ്ടണ്‍പോസ്റ്റ് ജേര്‍ണലിസ്റ്റായ ബോബ് വുഡ് വാര്‍ഡ് ഫീര്‍: ട്രംപ് ഇന്‍ വൈറ്റ് ഹൗസ്’ എന്ന പുസ്തകത്തില്‍ ഇക്കാര്യം പറഞ്ഞിരുന്നു.

എന്നാല്‍ അന്ന് ഇക്കാര്യം ട്രംപ് നിഷേധിക്കുകയായിരുന്നു. ഇതൊരിക്കലും ആലോചിച്ചിട്ടു പോലുമില്ലെന്നാണ് 2018 സെപ്റ്റംബര്‍ അഞ്ചിന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

ഈ വര്‍ഷം ഇറാനിയന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ വധിക്കാന്‍ ട്രംപ് ഉത്തരവിട്ടിരുന്നു. ജനുവരി മൂന്നിനാണ് ഇറാനിയന്‍ രഹസ്യ സേനാ കമാന്‍ഡറായ ഖാസിം സുലൈമാനി കൊല്ലപ്പെടുന്നത്. ബാഗ്ദാദിലെ എയര്‍പോര്‍ട്ടിലേക്ക് യു.എസ് നടത്തിയ വ്യോമാക്രമണത്തിലാണ് സുലൈമാനി കൊല്ലപ്പെടുന്നത്.

CONTENT HIGHLIGHT: Wanted To Kill Bashar-Al-Assad In 2017, Then-Defence Secretary Opposed trump says

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ